അബുദാബി: മറ്റെല്ലാ മേഖലകളിലെന്ന പോലെ സിനിമയിലും ധാര്‍മ്മിക-നൈതിക മൂല്യ നിരാസം വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ നമ്മുടെ സാംസ്കാരിക ബോധം കൂടുതല്‍ ഉണരേണ്ടത് അത്യാവശ്യമാണെന്നും അബുദാബി ദൃശ്യ ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. നല്ല ദൃശ്യ സംസ്കാരത്തിലൂടെ ഒരു നല്ല ആസ്വാദന വൃന്ദത്തെ സൃഷ്ടിക്കാനാകും. അത് സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെക്കും. മനുഷ്യ ബന്ധങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഒട്ടുമിക്ക സംഘര്‍ഷങ്ങള്‍ക്കും കാരണം, നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഘര്‍ഷങ്ങളെ നീതീകരിക്കുന്ന പ്രവണത നമ്മുടെ സിനിമാ രംഗത്തും വര്‍ദ്ധിക്കുകയാണ് ഈ അപകടം നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ഇത്തരം ചലച്ചിത്രോത്സവങ്ങള്‍ക്ക് കഴിയുമെന്ന് അഭിപ്രായം ഉയര്‍ന്നു. “മനുഷ്യ ബന്ധങ്ങള്‍, ധാര്‍മ്മിക-നൈതിക മൂല്യങ്ങള്‍ സിനിമയില്‍” എന്ന വിഷയം ടി. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ ഓപ്പണ്‍ ഫോറം നിയന്ത്രിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകരായ മൊയ്തീന്‍ കോയ, ടി. പി ഗംഗാധരന്‍, കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ് സെക്രെട്ടറി നാസര്‍, കെ. എസ്. സി വനിതാ വിഭാഗം ജോ: സെക്രെട്ടറി ബിന്ദു ജലീല്‍, ഫാസില്‍, അസ്മോ പുത്തന്‍ചിറ, ജലീല്‍ കുന്നത്ത്, ഒ. ഷാജി, പ്രീത നാരായണന്‍, ഷാജി സുരേഷ് ചാവക്കാട്, മുനീര്‍, ജോഷി ഒടെസ, സാബു, തുടങ്ങിയവര്‍ സംസാരിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററും പ്രസക്തിയും സംയുക്തമായി നടത്തിയ ദൃശ്യ ഫിലിം ഫെസ്റ്റിവലില്‍ അഞ്ച് ലോകോത്തര സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. യു. ഇ. യിലെ സിനിമാ പ്രേമികള്‍ക്ക് ആവേശ പൂര്‍വമാണ് ഈ ചലച്ചിത്രോത്സവത്തെ സ്വീകരിച്ചത്. എല്ലാ സിനിമകളും നിറഞ്ഞ സദസോടെയാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ വര്‍ഷങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ നടത്തുമെന്നും കൂടാതെ എല്ലാ മാസവും ഒരു സിനിമ കെ. എസ്. സി മിനിഹാളില്‍ പ്രദര്‍ശിപ്പിക്കുമെന്നും, അടുത്ത സിനിമ മാര്‍ച്ച് 13നു പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, സംഘടന, സാംസ്കാരികം