അബുദാബി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഡല്‍ഹി) സംഘടിപ്പിക്കുന്ന മൂന്നാമത് ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഏപ്രില്‍ 21, 22, 23 തീയതി കളില്‍ നടക്കും. പ്രോഗ്രാമില്‍ സി. ബി. എസ്. ഇ. ചെയര്‍മാന്‍ വിനീത് ജോഷി, ട്രെയിനിംഗ് ഡയറക്ടര്‍ സാധനാ പരഷാര്‍ എന്നിവര്‍ സംബന്ധിക്കും.
അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ 120 അദ്ധ്യാപകര്‍ മൂന്ന് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും.
അബുദാബി യില്‍ ഭാരതീയ വിദ്യാഭവനാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗിന് ആതിഥേയത്വം വഹിക്കുക.
സി. ബി. എസ്. ഇ. യുടെ കീഴില്‍ ‘സി. ബി. എസ്. ഇ. ഐ’ കരിക്കുലം പദ്ധതി 2010-11 വര്‍ഷ ങ്ങളിലാണ് അന്താരാഷ്ട്ര തല ത്തില്‍ ആരംഭിച്ചത്. സിംഗപ്പുര്‍, ജപ്പാന്‍, മലേഷ്യ, യു. എ. ഇ. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിട ങ്ങളിലാണ് ഈ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചിട്ടുള്ളത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം