ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് ഇറക്കിയതുമായി ബന്ധപ്പെട്ടു സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ യാത്രക്കാര്‍ക്ക് നേരെ അന്യായമായ കാരണങ്ങള്‍ നിരത്തി കള്ള കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള വനിതാ പൈലറ്റിന്റെ ധിക്കാര പരമായ നീക്കത്തിനെതിരെ പ്രവാസി സമൂഹം ഒറ്റകെട്ടായി പ്രതികരി ക്കണമെന്ന് യൂത്ത് ഇന്ത്യ യു. എ. ഇ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ തങ്ങളുടെ ഡ്യുട്ടി സമയത്തിന്‍റെ പേരു പറഞ്ഞു വഴിയാധാരമാക്കുന്ന ഇത്തരം പൈലറ്റുമാര്‍ക്ക് എതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നൂറു കണക്കിന് യാത്രക്കാരുടെ ധനത്തിനും സമയത്തിനും യാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരക്കാരുടെ മൊഴികള്‍ക്ക് മാത്രം ചെവി കൊടുക്കുന്നവരായി ഉദ്യോഗസ്ഥര്‍ മാറുന്നത് പ്രവാസികളോടുള്ള അവഗണനയുടെ മറ്റൊരു മുഖമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള സെക്ടറിലേക്കുള്ള യാത്രാ ദുരിതത്തിന് ഇത്തരം പൈലറ്റുമാര്‍ക്കും പങ്കുള്ളതായി സംശയി ക്കെണ്ടിയിരി ക്കുന്നതായും യോഗം വിലയിരുത്തി. പ്രവാസി കളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മന്ത്രിമാര്‍ പ്രതിഷേധ കൊടുങ്കാറ്റുകള്‍ക്ക് കാതോര്‍ക്കേണ്ടി വരുമെന്നും ഉത്തരേന്ത്യന്‍ ലോബിക്ക് മുന്നില്‍ മലയാളി കളുടെ അഭിമാനം അടിയറവു വെക്കുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല എന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
- pma