അബുദാബി : യു. എ. ഇ. യിലെ താമസക്കാര്‍ക്ക് നല്‍കി വരുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ ഫെബ്രുവരി മുതല്‍ വിദേശി കള്‍ക്ക് ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ ആയിരിക്കും നല്‍കുക.
വിദേശി കള്‍ക്ക് പുതുതായി നല്‍കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ ഇനി ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന പേരിലാണ് അറിയപ്പെടുക എന്ന് എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി അറിയിച്ചു.
അതോറിറ്റി പുറത്തു വിട്ട മാതൃക അനുസരിച്ച് വിദേശി കള്‍ക്കുള്ള ഐഡി കാര്‍ഡിന്റെ ഇടതു വശത്ത് ‘റസിഡന്‍റ്’ എന്നുകൂടി ചേര്‍ക്കും. നിലവില്‍ ‘ഐഡന്‍റിറ്റി കാര്‍ഡ്’ എന്ന് മാത്രമാണ് ഉള്ളത്.
സ്വദേശി കളുടെ കാര്‍ഡില്‍ നിന്ന് വ്യത്യസ്ത മായുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിദേശി കള്‍ക്ക് നല്‍കണം എന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ മാറ്റം എന്ന് അതോറിറ്റി അറിയിച്ചു.
നിലവിലെ കാര്‍ഡുകള്‍ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാം. പുതുക്കുമ്പോള്‍ അവ ‘റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ്’ ആയാണ് ലഭിക്കുക. ഇത് നടപ്പാക്കുന്ന തോടെ ലേബര്‍ കാര്‍ഡ് ഇല്ലാതാകും.
- pma