
ദുബായ് : കൊയിലാണ്ടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ യു. എ. ഇ. ഘടകമായ ഇ – നെസ്റ്റും കോഴിക്കോട് ഫറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫോസ യും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ദുബായി ലെ ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ വൈസ് കോണ്‍സല്‍ പി. മോഹന്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.
പരിപാടി യോട് അനുബന്ധിച്ച് കെ. ജി. മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ചിത്രരചനാ – കളറിംഗ് മത്സരവും ഹ്രസ്വ സിനിമാ പ്രദര്‍ശനം, വിവിധ കലാപരിപാടി കള്‍ എന്നിവയും ഉണ്ടാവും.
വിവരങ്ങള്‍ക്ക് : 050 30 62 256, 050 55 38 372.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി





























