അബുദാബി : യു. എ. ഇ. ആഭ്യന്തര മന്ത്രാലയം രാജ്യാന്തര തല ത്തില്‍ പോലീസ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്ന തായി ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ അബുദാബി പോലീസ് ഹെഡ്ക്വാര്‍ട്ടേസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മുഖ്യ കാര്‍മികത്വ ത്തിലുള്ള പദ്ധതി, ‘മിനിസ്ട്രി ഓഫ് ഇന്റീരിയേഴ്‌സ് അവാര്‍ഡ് ഫോര്‍ ക്രിയേറ്റീവ് പോലീസ് ഐഡിയ ”എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക.
പോലീസി ന്റെ പ്രവര്‍ത്തന ങ്ങള്‍ ആധുനികവും സുതാര്യവും കാര്യക്ഷമവും ആക്കാന്‍ ക്രിയാത്മക വുമായ പദ്ധതി കളും നിര്‍ദേശ ങ്ങളും അവതരിപ്പി ക്കുകയും നടപ്പിലാക്കു കയും ചെയ്യുന്ന വ്യക്തി കള്‍ക്കും സ്ഥാപന ങ്ങള്‍ക്കു മാണ് അവാര്‍ഡ് നല്‍കുക.
ഓണ്‍ ലൈന്‍ നോമിനേഷനി ലൂടെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
പോലീസ് സേന യുടെ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ ജനകീയ മാക്കുക എന്നതിന്റെ ഭാഗ മായി നൂതന ആശയ ങ്ങളും പദ്ധതി കളും ആവിഷ്കരിച്ച് പോലീസ് സേന യെ കൂടുതല്‍ നവീകരി ക്കാനും കൂടിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തു ന്നത് എന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ ഡോ. നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ്, ബഹുമതി, മാധ്യമങ്ങള്‍, യു.എ.ഇ.