അബുദാബി : സഹ ജീവി കളില്‍ സുവിശേഷ വേല സ്ഥലം കണ്ടെത്തുന്ന തല ത്തിലേക്ക് വിശ്വാസി കളുടെ മനോഭാവ ത്തില്‍ മാറ്റം വരുമ്പോഴാണ് പ്രാദേശിക ഇടവക കളുടെ ദൌത്യം അര്‍ത്ഥ പൂര്‍ണ്ണമാകൂ എന്ന് മലങ്കര മാര്‍ത്തോമ സഭ യുടെ ജനറല്‍ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്.
ആകാംക്ഷയും ഉത്‌കണ്‌ഠയും നിറഞ്ഞ ഒരു സമൂഹത്തില്‍ പ്രത്യാശ യുടെ പൊന്‍ കിരണങ്ങള്‍ വീഴ്ത്താന്‍ ഇടവക കളു ടെയും വിശ്വാസി കളുടെയും കാഴ്ചപ്പാടു കളില്‍ പുതിയ ദര്‍ശനം ഉണ്ടാവണം എന്നും അബുദാബി മാര്‍ത്തോമ ഇട വക യുടെ ഏക ദിന ധ്യാന സമ്മേളന ത്തില്‍ ‘ഇടവക ഒരു സുവിശേഷ വേല സ്ഥലം’ എന്ന വിഷയ ത്തെ അധി കരിച്ച് മുഖ്യ പ്രഭാഷണം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇടവകയുടെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് കര്‍മ്മ രേഖ തയ്യാറാക്കുന്ന തിന്റെ ഭാഗ മായാണ് ധ്യാന സമ്മേളനം സംഘടി പ്പിച്ചത്. ഇടവക യിലെ അംഗ ങ്ങളുടെ ജീവിത ത്തെ ആഴത്തില്‍ സ്പര്‍ശി ക്കുന്ന പ്രവര്‍ത്തന ങ്ങള്‍ ക്കാണ് ഇക്കുറി മുന്‍ഗണന നല്‍കുന്ന തെന്ന് വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു. അനില്‍ സി. ഇടിക്കുള രചനയും മാത്യൂസ് പി. ജോണ്‍ സംഗീത വും നിര്‍വഹിച്ച സന്ദേശ ഗീതം, ചര്‍ച്ച് ഗായക സംഘം ആലപിച്ചു.
സഹ വികാരി റവ. ഐസ്സക് മാത്യു, സെക്രട്ടറി ജിനു രാജന്‍, മാത്യൂസ് പി. ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മതം, സാമൂഹ്യ സേവനം