അബുദാബി : പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ എന്ന പുസ്തകം അബുദാബി യില്‍ പ്രകാശനം ചെയ്തു. അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. സംഘടി പ്പിച്ച ചടങ്ങില്‍ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ ടി. എ. നാസറിന് ആദ്യ പ്രതി നല്‍കി യാണ് ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തത്.
കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം പ്രവാസ ജീവിതം നയിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ ക്കുളം, അമേരിക്കയില്‍ ജോലി ചെയ്തിരുന്ന സമയത്തും നിരവധി കഥകളും കവിത കളും രചിച്ചിട്ടുണ്ട്. എളാപ്പ, സ്നേഹ സൂചിക, കാച്ചിംഗ് ദി ഡ്രീംസ് എന്നിവ യാണ് ശ്രദ്ധേയ കൃതികള്‍. മീൻകാരൻ ബാപ്പ എന്ന സമാഹാര ത്തിന്റെ പണിപ്പുര യിലാണ് അദ്ദേഹം.
ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യ ക്ഷത വഹിച്ചു. ചടങ്ങില്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ പൊന്നാട അണി യിച്ച് ആദരിക്കുകയും ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കവിത, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, ബഹുമതി, മലയാളി സമാജം, സംഘടന, സാഹിത്യം