അബുദാബി : മലയാളി സമാജം ഓണാഘോഷങ്ങള്‍ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് ഉത്ഘാടനം ചെയ്യും എന്ന് സമാജം ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
കേരളാ ഫോക് ലോര്‍ അക്കാദമി യിലെ കലാകാരന്മാര്‍ അവതരി പ്പിക്കുന്ന നാടോടി നൃത്തം, നാടന്‍ പാട്ട്, ഓണപ്പാട്ട്, പുള്ളുവന്‍ പാട്ട്, ചവിട്ടു കളി, ഓട്ടന്‍ തുള്ളല്‍, ഒപ്പന തുടങ്ങിയ നാടന്‍ കലാ പരിപാടി കളോടെ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് മുസ്സഫയിലെ സമാജം അങ്കണ ത്തില്‍ ആരംഭം കുറിക്കുന്ന ഓണോത്സവ് 2015 പ്രവാസി മലയാളി കള്‍ക്ക് പുതുമ യാര്‍ന്ന ഒരു അനുഭവ മായിരിക്കും എന്ന് സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ പറഞ്ഞു. കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ്, സെക്രട്ടറി പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുക്കും
ആഘോഷ ങ്ങളുടെ ഭാഗ മായി കുട്ടി കള്‍ക്കായി സംഘടിപ്പിക്കുന്ന നാടന്‍ കല കളുടെ മത്സര ങ്ങളില്‍ അടുത്ത മാസം 22 – 23 തീയ്യതി കളില്‍ തിരുവാതിര ക്കളി, ഓപ്പന, മാര്‍ഗ്ഗം കളി എന്നി മത്സര ങ്ങള്‍ മൂന്നു വിഭാഗ ങ്ങളിലായി നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത മാസം 20നു മുപായി പേര് റജിസ്‌റ്റര്‍ ചെയ്യണം എന്നും ഒക്ടോബര്‍ 16 നു വിപുല മായ രീതി യില്‍ ഓണ സദ്യ സംഘടിപ്പിക്കും എന്നും സംഘാടകര്‍ അറിയിച്ചു.
പ്രസിഡന്റ് ബി. യേശുശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, ജോയിന്റ് സെക്രട്ടറി എം. വി. മെഹ്‌ബൂബ് അലി, ട്രഷറര്‍ ടി. എം. ഫസലുദ്ദീന്‍, കലാ വിഭാഗം സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തിരുവത്ര, ജലീല്‍ ചോലയില്‍, ജെറിന്‍ കുര്യന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, പ്രവാസി, മലയാളി സമാജം, സംഗീതം, സംഘടന, സാംസ്കാരികം