അബുദാബി : ദുബായ് എന്ന രാജ്യ ത്തിന്റെ വളർച്ചയും മുന്നേറ്റവും വരച്ചു കാട്ടുന്ന ഡോക്ടർ റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ് ‘ എന്ന കൃതി യുടെ അറബിക് പരിഭാഷ യുടെ പ്രകാശനം അബു ദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ സാംസ്കാരിക യുവ ജന ക്ഷേമ സാമൂഹ്യ വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ നിർവ്വ ഹിച്ചു.
അബു ദാബി യിലെ അൽ ബുത്തീൻ പാലസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥ കർത്താവ് ഡോക്ടർ റാം ബുക്സാനി, ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം, എം. എ. യൂസഫലി, കെ. മുരളീധരൻ, തുടങ്ങി ഇന്ത്യൻ സമൂഹ ത്തിലെ നിരവധി പ്രമുഖർ സംബന്ധിച്ചു.
തന്റെ പതിനെട്ടാമത്തെ വയസ്സിൽ ദുബായിൽ എത്തു കയും ഐ. ടി. എൽ. കോസ്മോസ് എന്ന കമ്പനി യിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തുടങ്ങി, തന്റെ കഠിന പ്രയത്ന ത്താൽ ഈ സ്ഥാപന ത്തിന്റെ ചെയർ മാൻ പദവി യിൽ ഇന്ന് എത്തി നിൽക്കുന്ന റാം ബുക്സാനി തന്റെ അഞ്ചു പതിറ്റാണ്ടിലെ പ്രവാസ ജീവിത അനുഭവ ങ്ങളാ ണ് ‘ടേക്കിംഗ് ദി ഹൈ റോഡ്’ എന്ന ആത്മ കഥ യിലൂടെ അവതരി പ്പിച്ചിരി ക്കുന്നത്.
ദുബായ് യുടെ പൂർവ്വ കാലം അറിയാനും ഗവേഷണം നടത്തു വാനും ആഗ്രഹി ക്കുന്ന ചരിത്ര വിദ്യാർത്ഥി കൾക്കും ഈ രാജ്യ ത്തേക്ക് കടന്നു വരുന്ന പുതു തല മുറക്കും ഒരു ഉത്തമ മാർഗ്ഗ നിർദ്ദേശം ആയിരിക്കും ഈ കൃതി.
ഈ രാജ്യ ത്തി ൻറെ വളർച്ചയിൽ ഇന്ത്യൻ സമൂഹം നല്കിയ സംഭാവ നകളെ അറബു വംശജർക്കും മനസ്സി ലാക്കുവാൻ ഈ കൃതി യുടെ അറബിക് പരി ഭാഷ യിലൂടെ സാധിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടി പ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബായ്, മാധ്യമങ്ങള്‍, യു.എ.ഇ., വിദ്യാഭ്യാസം, സാഹിത്യം