അബുദാബി : ഭീകര പ്രവര്‍ത്തനം നടത്തിയ കേസില്‍ അറബ് വംശ ജന് അബു ദാബി ഫെഡ റൽ സുപ്രീം കോടതി 10 വർഷം തടവു ശിക്ഷ വിധി ച്ചു.
ജയിൽ വാസത്തിനു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തും. വാർത്താ ഏജന്‍സി യായ വാം പുറത്തു വിട്ട താണ് ഇത്. ഭീകര പ്രവർത്തനം ആസൂത്രണം ചെയ്യു കയും തീവ്ര വാദ ഗ്രൂപ്പിന് അനു കൂല മായി ഓൺ ലൈൻ പ്രചാ രണം നടത്തു കയും ചെയ്തു എന്നതാണ് പ്രതിക്ക് എതിരെ ചുമത്തിയ കുറ്റം.
കുറ്റ കൃത്യങ്ങൾക്ക് ഉപയോഗിച്ച വസ്തു ക്കൾ കണ്ടു കെട്ടു കയും ഇയാളുടെ അക്കൗണ്ട് തടയാനും കോടതി വിധി യിൽ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുറ്റകൃത്യം, നിയമം, യു.എ.ഇ.