അബുദാബി : ആദ്യഫലങ്ങൾ ദേവാലയ ത്തിൽ സമർപ്പി ക്കുന്ന പഴയ കാല കാർഷിക സംസ്കാര ത്തിന്റെ ഓർമ്മ പ്പെടുത്ത ലായി മാർ ത്തോമ്മാ ദേവാലയ ത്തിലെ ‘വിള വെടു പ്പുത്സവം’ ആഘോ ഷിച്ചു.
രാവിലെ 8 മണി ക്ക് നടന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷ യിൽ വിശ്വാസി കൾ ആദ്യഫല പ്പെരു ന്നാൾ വിഭവ ങ്ങൾ ദേവാലയ ത്തിൽ സമർ പ്പിച്ചു. വൈകുന്നേരം നടന്ന വർണ്ണാ ഭമായ വിളംബര യാത്ര യോടെ യാണ് വിള വെടുപ്പു ത്സവ ത്തിനു ആരംഭം കുറിച്ചത്.
തുടർന്ന് നടന്ന പൊതു സമ്മേളന ത്തിൽ ഇടവക വികാരി റവ . ബാബു പി. കുല ത്താക്കൽ അദ്ധ്യ ക്ഷത വഹിച്ചു. സഹ വികാരി റവ. ബിജു. സി. പി, ജനറൽ കൺ വീനർ വർഗ്ഗീസ് തോമസ്, ട്രസ്റ്റി മാരായ അജിത് നൈനാൻ, വർഗ്ഗീസ് ബിനു, സെക്രട്ടറി ബോബി ജേക്കബ്ബ്, എൻ. എം. സി. മീഡിയ മാനേജർ ഉല്ലാസ് ആർ. കോയ, അബു ദാബി കൊമേഴ്സ്യൽ ഏജൻസി സി. ഇ. ഒ. ജോസഫ് ഹന്ന, എമി റേറ്റ്സ് ടെക്നോളജി ഫിനാൻസ് ഡയറ ക്ടർ ജോയ് പി. സാമുവേൽ എന്നിവർ പ്രസംഗിച്ചു.
വിള വെടു പ്പുത്സവ ത്തി ലൂടെ ലഭിക്കുന്ന വരുമാനം ഇട വക യുടെ നേതൃത്വ ത്തിൽ ഒഡീഷ യിലെ ഉത്ക്കൽ, കേരള ത്തിലെ ഉപ്പു കുഴി എന്നീ ഗ്രാമ ങ്ങൾ ദത്തെടുത്തു നടത്തുന്ന ജീവ കാരുണ്യ പ്രവർ ത്തന ങ്ങളിൽ വിനി യോഗിക്കും എന്ന് സംഘാടകർ പ്രഖ്യാപിച്ചു.
കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തല ത്തിൽ തയ്യാ റാക്കിയ ഉത്സവ നഗരി യിൽ നാടൻ ഭക്ഷണ സ്റ്റാളുകള്‍, വിവിധ വ്യാപാര സ്ഥാപന ങ്ങൾ, ആതുരാ ലയങ്ങൾ, നിത്യോപയോഗ സാധന ങ്ങൾ, അലങ്കാര ച്ചെടികൾ എന്നിവ യുടെ കൗണ്ടറുകൾ, ക്രിസ്മസ് വിപണി തുടങ്ങി അൻപതോളം വിൽ പ്പന ശാല കള്‍ ‘വിള വെടു പ്പുത്സ വ ത്തിന്റെ ആകര്‍ഷണ ഘടക മായി രുന്നു.
വൈവിധ്യ മാര്‍ന്ന വിനോദ മത്സര ങ്ങൾ, വിവിധ കലാ മത്സരങ്ങൾ, 20 സ്വർണ്ണ നാണയ ങ്ങൾ ഉൾപ്പെടെ നിര വധി സമ്മാന ങ്ങൾ നൽകിയ ഭാഗ്യ നറുക്കെടുപ്പു കളും അമേരി ക്കൻ ലേലവും ദേവാ ലയാങ്കണ ത്തില്‍ ഉല്‍സവ ച്ഛായ പകര്‍ന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ആഘോഷം, പ്രവാസി, മതം