അബുദാബി : യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. പൊതു മാപ്പി ലൂടെ രാജ്യം വിടുന്ന വർക്ക് താമസ കുടിയേറ്റ വകുപ്പു മായി ബന്ധപ്പെട്ട എല്ലാ പിഴ കളും ഒഴിവാക്കും എന്നും അനധി കൃത താമസ വുമായി ബന്ധപ്പെട്ട എല്ലാ കേസു കളും മാനുഷിക പരിഗണന യില്‍ തീർപ്പാക്കും എന്നും ഫെഡറൽ അഥോ റിറ്റി ഫോർ എെഡൻ്റിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് അധി കൃതര്‍ അറിയിച്ചു.
ആഗസ്റ്റ് മാസത്തില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാ പിച്ചിരുന്നത് ഒക്ടോബർ 30 ന് അവ സാനി ക്കുവാ നി രിക്കെ നവംബർ 30 വരേ ക്കും കാലാവധി നീട്ടി നൽകി യിരുന്നു.
ദേശീയ ദിന ആഘോഷങ്ങളും സായിദ് വര്‍ഷ ആചര ണവും പ്രമാണിച്ച് വീണ്ടും ഒരു മാസ ത്തേക്ക് കൂടി പൊതു മാപ്പ് കാലാവധി നീട്ടി നൽകി യതോടെ ഇന്ത്യ ക്കാർ അടക്കമുള്ള വിദേശിക ളായ അന ധി കൃത താമസ ക്കാർക്ക് തങ്ങളുടെ താമസം നിയമ വിധേയ മാക്കു വാ നും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും ഉള്ള അവസരമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, visa-rules, അബുദാബി, ജീവകാരുണ്യം, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം