അബുദാബി : മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് നേതൃത്വം നല്‍കുന്ന ദുബായ് കെയേഴ് സിന്റെ സ്റ്റെം പ്രോഗ്രാമിന് യു. എ. ഇ. എക്സ് ചേഞ്ച് പത്തു ലക്ഷം ദിര്‍ഹം സംഭാവന നൽകി.
ആഗോള തല ത്തിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം നടത്തി വരുന്ന കാരുണ്യ പ്രവർ ത്തന ങ്ങളുടെ ഭാഗ മായാണ് ദുബായ് കെയേഴ്സ് പദ്ധതി നടപ്പാ ക്കു ന്നത്. വികസ്വര രാജ്യ ങ്ങളുടെ വിദ്യാ ഭ്യാസ ഉന്നമന ത്തി നായി യു. എ. ഇ. എക്സ് ചേഞ്ച് 2017 ൽ പ്രഖ്യാ പിച്ച ഒരു കോടി ദിർഹം പദ്ധതി യുടെ ഭാഗമായാണ് തുക കൈ മാറിയത്.
ഉഗാണ്ട യിലെ പെൺ കുട്ടികളിൽ ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (Science, Technology, Engineering, and Mathematics – STEM) എന്നീ വിദ്യാഭ്യാസ മേഖല കളുടെ ഉന്നമന ത്തിനായി പ്രവർത്തി ക്കുന്ന താണ് ‘സ്റ്റെം പ്രോഗ്രാം’.
സ്റ്റെം വിദ്യാഭ്യാസ പദ്ധതി യുമായി സഹകരിക്കു വാന്‍ സാധിച്ചതിൽ അഭിമാനം ഉണ്ട് എന്നും സാമൂഹി കമായി ഇനിയും ഉന്നതി യില്‍ എത്താത്ത സമൂഹ ങ്ങളിൽ ക്രിയാത്മക മാറ്റം സൃഷ്ടിക്കുക എന്ന യു. എ. ഇ. എക്സ് ചേഞ്ചി ന്റെ അജണ്ട യുമായി പാരസ്പര്യ മുള്ളതാണ് ഉഗാണ്ട യിലെ പദ്ധതി എന്നും ചെക്ക് കൈ മാറി ക്കൊണ്ട് ഗ്രൂപ്പ് സി. ഇ. ഒ. യും ഫിനാബ്ലർ എക്സി ക്യൂട്ടീ വ് ഡയറ ക്ടറും സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
ദുബായ് കെയേഴ്സ് സി. ഇ. ഒ. താരിഖ് മുഹമ്മദ് അൽ ഗുർഗ് ചെക്ക് ഏറ്റു വാങ്ങി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, uae-exchange, വ്യവസായം, സാമൂഹ്യ സേവനം, സാമ്പത്തികം