അബുദാബി : പ്രമുഖ  പ്രവാസി  സാമൂഹ്യ  പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ  പാഠശാലയുടെ  പ്രവാസി  സംസ്കൃതി  അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം  കാഴ്ച  വെച്ചിട്ടുണ്ട്.  വിദേശത്തു ആദ്യമായി  പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി  ആദരിച്ചിരുന്നു. 
 
വേള്‍ഡ്  മലയാളി  കൌണ്‍സില്‍  ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബഹുമതിയും, മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.
 
പ്രവാസികളായ പയ്യന്നൂര്‍ ക്കാരുടെ ആഗോള കൂട്ടായ്മയായ  പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറിയായ ദാമോദരന്‍ പിന്നീട്   സംഘടനയുടെ   പ്രസിഡന്റായും   ജീവ   കാരുണ്യ   പ്രവര്‍ത്തനങ്ങളുടെ   ചുമതല ക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  
 
പയ്യന്നൂര്‍  ഡോട്ട്  കോം  കോ – ഓഡിനെറ്റര്‍  കൂടിയായ  വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച  പയ്യന്നൂര്‍  കോല്‍ക്കളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഈയിടെയാണ് പുറത്തി റങ്ങിയത്. മധു കൈതപ്രം  സംവിധാനം  നിര്‍വഹിച്ച ഈ കലാ സൃഷ്ടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജാതീയത ക്കെതിരെ പൊട്ടന്‍  തെയ്യത്തിന്റെ  ഐതിഹ്യം  ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കഥാ പ്രസംഗം ഗള്‍ഫിലെ  വിവിധ  വേദികളില്‍ അംഗീകാരം നേടിയിട്ടുണ്ട്. പയ്യന്നൂരിലെ എം. ആര്‍. സി. എച് ഉള്‍പ്പെടെ നിരവധി  ജീവ കാരുണ്യ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ഈയിടെ പുറത്തിറങ്ങിയ  മധ്യ വേനല്‍  എന്ന  മലയാള  ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത അദ്ദേഹം അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
  
പ്രമുഖ  കോല്‍ക്കളി  കലാകാരന്‍  കെ. യു. രാമ പൊതുവാളിന്റെ മകനായ  ദാമോദരന്‍ അന്നൂര്‍ സ്വദേശിയാണ്. നിര്‍മ്മലയാണ് ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.
 
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: personalities, prominent-nris, അബുദാബി, ബഹുമതി

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 