അബുദാബി : കൊവിഡ് വൈറസ് വ്യാപനം തടയുന്ന തിനു വേണ്ടി യാത്രി കര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശങ്ങളു മായി സോഷ്യല്‍ മീഡിയ കളിലൂടെ നടത്തുന്ന ബോധ വല്‍ക്കരണ വീഡിയോ വൈറല്‍. ഇംഗ്ലീഷ് ഭാഷയില്‍ വിവരങ്ങള്‍ വിശദീകരിക്കുന്ന ഈ വീഡിയൊ ഡൗണ്‍ ലോഡ് ചെയ്ത് മലയാളി വാട്സാപ്പ് കൂട്ടായ്മ കളിലും പ്രചരിച്ചു കഴിഞ്ഞു.
അബുദാബി യിൽ വിമാനം ഇറങ്ങുന്നവർക്ക് 14 ദിവസ ത്തെ സ്വയം നിരീക്ഷണം നിർബ്ബന്ധം എന്ന് പ്രത്യേകം തയ്യാറാക്കിയ വീഡിയോ യിലൂടെ അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
In line with precautionary and preventative measures for the health and safety of all community, the Abu Dhabi Emergency, Crisis & Disasters Committee for the Covid-19 Pandemic sets out procedures for international arrivals in #AbuDhabi by air or land travelling to other emirates pic.twitter.com/s751fI20kR
— مكتب أبوظبي الإعلامي (@admediaoffice) September 17, 2020
രാജ്യത്ത് എത്തുന്നവരെ ക്വാറന്റൈന്‍ സംവിധാന ത്തിൽ രജിസ്റ്റർ ചെയ്ത ശേഷം 14 ദിവസ ത്തേക്ക് കയ്യില്‍ റിസ്റ്റ് ബാൻഡ് ധരിപ്പിക്കും. 14 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് ഇത്. മാത്രമല്ല ഈ റിസ്റ്റ് ബാന്‍ഡ് വഴി ദിവസേന വ്യക്തി യുടെ ശരീര ഊഷ്മാവും രേഖപ്പെടുത്തും.
12 ദിവസം പിന്നിട്ടാൽ പി. സി. ആർ. പരിശോധന നടത്തു കയും കൊവിഡ് നെഗറ്റീവ് ഫലം ലഭി ച്ചാൽ 14 ദിവസ ത്തിനു ശേഷം റിസ്റ്റ് ബാൻഡ് ഒഴിവാക്കു കയും ചെയ്യാം.
അബുദാബി യിലേക്ക് എത്തുന്ന അന്താ രാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് എന്ന പോലെ ഇതര എമി റേറ്റുകളില്‍ നിന്നും വരുന്ന വര്‍ക്കും വ്യവസ്ഥകൾ ബാധകമാണ്.
Further clarification on the guidelines for international arrivals to #AbuDhabi on quarantine measures, including procedures for those who are travelling to other emirates. pic.twitter.com/gibhKB6xTc
— مكتب أبوظبي الإعلامي (@admediaoffice) September 17, 2020
അബുദാബിയിൽ ഇറങ്ങി മറ്റു എമിറേറ്റു കളി ലേക്ക് പോകേണ്ടവർക്ക് യാത്രയ്ക്ക് 96 മണി ക്കൂറി നുള്ളിൽ പി. സി. ആർ. പരി ശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.
വിവിധ രാജ്യങ്ങളിൽ നിന്നും എത്തി 14 ദിവസ ത്തിൽ കൂടുതൽ മറ്റു എമിറേ റ്റിൽ കഴിഞ്ഞാൽ അബുദാബി യിലേക്ക് പ്രവേശി ക്കുന്നവർ ക്കുള്ള സ്വാഭാവിക നടപടി ക്രമ ങ്ങൾ പൂർത്തി യാക്കണം. മറ്റു എമിറേറ്റിൽ 14 ദിവസ ത്തിൽ താഴെ കഴിഞ്ഞവർ അബു ദാബി യിലേക്ക് പ്രവേശിച്ചാൽ ബാക്കി ദിവസ ങ്ങൾ ക്വറന്റൈൻ പൂർത്തിയാക്കണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, expat, social-media, ആരോഗ്യം, ഇന്റര്‍നെറ്റ്, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ.