അബുദാബി : ഡ്രൈവിംഗിനിടയിലെ സെല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതെ യുള്ള യാത്ര യും അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താൻ അബുദാബി യിൽ പുതിയ സാങ്കേതിക സംവിധാനം ഒരുക്കുന്നു.
ഡ്രൈവിംഗ് ചെയ്യുമ്പോഴുള്ള സെല്‍ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ യുള്ള യാത്ര എന്നിവ വെഹി ക്കുലർ അറ്റൻഷൻ ആൻഡ് സേഫ്റ്റി ട്രാക്കർ എന്ന നൂതന റഡാർ സംവി ധാനത്തി ലൂടെ കണ്ടെത്തി പിഴ ശിക്ഷ നല്‍കും.
This system, which will enable cameras to detect violations from next year, will help Abu Dhabi to increase security levels on its roads and enhance the safety of road users.#ADGITEX2020
— مكتب أبوظبي الإعلامي (@admediaoffice) December 7, 2020
തലസ്ഥാനത്തെ റോഡു കളിൽ 2021 ജനുവരി ഒന്നു മുതൽ ഈ റഡാര്‍ പ്രവര്‍ത്തന സജ്ജം ആവും എന്നും അബു ദാബി പോലീസ് അറിയിച്ചു.
നിർമ്മിത ബുദ്ധി ഉപയോ ഗിച്ചുള്ള ക്യാമറ കളിൽ ഉയർന്ന റസലൂഷനിൽ ഉള്ള ചിത്ര ങ്ങൾ പകർത്തിയാണ് നിയമ ലംഘനങ്ങൾ കണ്ടെ ത്തുന്നത്. തുടര്‍ന്ന് വാഹന ഉടമകൾക്ക് എസ്. എം. എസ്. ചെയ്യുന്നതി നുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്.
അബുദാബി ഡിജിറ്റൽ അഥോറിട്ടി യുടെ സഹകരണ ത്തോടെ യാണ് അതി നൂതന സാങ്കേതിക തികവോടെ പുതിയ റഡാർ സ്ഥാപിക്കുന്നത്.
- Abu Dhabi Media Office : Twitter
- AbuDhabi Police : FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, അബുദാബി, നിയമം, പോലീസ്, യു.എ.ഇ.