അബുദാബി : ഇന്ത്യൻ എംബസിക്ക് കീഴില്‍ ബി. എൽ. എസ്. ഇന്റർ നാഷണ ലിന്റെ പുതിയ ശാഖ മുസ്സഫ യിൽ തുറന്നു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു. മുസ്സഫ വ്യവസായ മേഖലയില്‍ (M – 25) ലേബർ കോടതി ക്ക് സമീപത്താണ് ഈ സേവന കേന്ദ്രം. തുടക്കത്തില്‍ പാസ്സ് പോർട്ട് അപേക്ഷ കളു മായി ബന്ധപ്പെട്ട സേവന ങ്ങൾ മാത്രമാണ് ഇവിടെ നൽകുക. ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ കേന്ദ്ര ത്തില്‍ വിസ അപേക്ഷകൾ സ്വീകരി ക്കുകയില്ല.
Pleased to inaugurate a new @blsintlservices Centre at Musaffah today. This should bring Indian visa and passport services much closer home for many Indian workers and families in the Emirate of Abu Dhabi pic.twitter.com/gAKZHzS5Wr
— Amb Pavan Kapoor (@AmbKapoor) February 7, 2021
അബുദാബി നഗരത്തിൽ മാത്രമാണ് ഇതു വരെ ബി. എൽ. എസ്. കേന്ദ്രം പ്രവർത്തിച്ചിരു ന്നത്. പാസ്സ് പോർട്ട് കാലാവധി കഴിയുന്ന തീയ്യതി യുടെ അടിസ്ഥാനത്തില്‍ പുതിയ പാസ്സ് പോർട്ടുകൾ വീണ്ടും നൽകുന്നതിന്, കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇനി മുതല്‍ കാലാവധി തീരുന്നതിനു ഒരു വര്‍ഷം മുന്‍പായി തന്നെ പുതിയ പാസ്സ് പോര്‍ട്ടിനായി അപേക്ഷിക്കാം.
എന്നാല്‍ 60 വയസ്സിനു മുകളിൽ പ്രായം ഉള്ള വർക്കും 12 വയസ്സിന് താഴെ യുള്ള വര്‍ക്കും ഗർഭിണി കൾക്കും ബി. എല്‍. എസ്. കേന്ദ്ര ത്തിൽ നേരിട്ട് എത്തുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അവർക്ക് ഓഫീസ് പി. ആർ. ഒ. മുഖേനെ പാസ്സ് പോർട്ട് സേവന ങ്ങൾ നടത്താം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, പ്രവാസി, സാമൂഹ്യ സേവനം