അബുദാബി : റോഡുകളില്‍ തിരക്കുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എന്ന് അബുദാബി പൊലീസ്.
റമദാനിലെ തിരക്കുള്ള സമയങ്ങളായ രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചക്കു ശേഷം 2 മണി മുതൽ 4 മണി വരെയുമാണ് വലിയ ബസ്സുകള്‍, ട്രക്ക്, ട്രെയ്‌ലർ എന്നിവക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യിരിക്കു ന്നത്. 50 യാത്രക്കാരിൽ കൂടുതലുള്ള ബസ്സു കൾക്കു രാവിലെ മാത്രമാണ് വിലക്ക്.
ട്രാഫിക് നിയമങ്ങള്‍ പാലിച്ചു കൊണ്ട് ഡൈവ് ചെയ്യണം എന്നും യാത്രക്കര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, വേഗത കുറച്ച് ഡ്രൈവ് ചെയ്യുക, വാഹനങ്ങള്‍ തമ്മില്‍ കൃത്യ മായ അകലം പാലിക്കുക, ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ ഓര്‍മ്മ പ്പെടുത്ത ലുകളും മുന്നറിയിപ്പുകളും അബുദാബി പോലീസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ നല്‍കി യിട്ടുണ്ട്.
- W A M
- Image Credit : AD Police FaceBook & Twitter
- നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന റഡാറുകൾ
- മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്നവർക്ക് കനത്ത പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, ഗതാഗതം, നിയമം, യു.എ.ഇ.