അബുദാബി : കേരള സോഷ്യൽ സെന്റർ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺ ലൈൻ സമ്മർ ക്യാമ്പ് ‘വേനൽ ത്തുമ്പി കൾ 2021’ സമാപിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന ക്യാമ്പിൽ 6 വയസ്സു മുതൽ 15 വയസ്സു വരെ യുള്ള 385 കുട്ടികൾ ഭാഗമായി.
ക്യാമ്പിൽ പങ്കെടുത്ത അദ്ധ്യാപകരുടെയും ടീം ലീഡർ മാരുടെയും അനുഭവം പങ്കുവെക്കൽ, കുട്ടികളുടെ വിവിധ കലാപരി പാടികൾ എന്നിവ നടന്നു. ക്യാമ്പി നോട് അനുബന്ധിച്ച് സംഘടിപ്പിച്ച ‘എന്റെ നാട്’ പദ്ധതി വിജയികളായ റിദ ഫാത്തിമ, അനുശ്രീ ജിജി കുമാർ, ലക്ഷ്മി രാജേഷ്, ഗൗരി ലക്ഷ്മി, നിഹാര സജീവ്, എന്നിവരെ അനുമോദിച്ചു.
സർഗാത്മകതയെ വളർത്താനും ഭയമില്ലാതെ പ്രശ്ന ങ്ങളെ നേരിടാനുമുള്ള പാഠങ്ങൾ വിനോദങ്ങളി ലൂടെ കുട്ടി കളിലേക്ക് എത്തിക്കാൻ ക്യാമ്പ് സഹായകര മായി. കേരള ത്തിലെ യും യു. എ. ഇ. യിലെ യും വിവിധ രംഗ ങ്ങളിലെ 22 പ്രശസ്തർ അതിഥികൾ ആയിരുന്നു.
കെ. എസ്. സി. പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു. സമാപനച്ചടങ്ങ് ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ബിജിത് കുമാർ അവലോകനം നടത്തി. റോയ് ഐ. വർഗീസ് സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന