അബുദാബി : യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ് പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.
പെട്രോള്‍ വിതരണ ക്കമ്പനികള്‍ വര്‍ഷ ങ്ങളായി നേരിട്ടു വരുന്ന നഷ്ടം നികത്താനുള്ള നടപടി യുടെ ആദ്യ പടിയാണ് ഈ വില വര്‍ദ്ധന എന്നാണ് വിതരണ ക്കമ്പനികള്‍ പുറപ്പെടുവിച്ച പ്രസ്താവന യില്‍ വ്യക്തമാക്കി യിരിക്കുന്നത്.
വരും നാളു കളില്‍ വീണ്ടും വില വര്‍ദ്ധിക്കും എന്ന സൂചന യുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസ ത്തില്‍ പെട്രോളിന്‍റെ വില പതിനൊന്നു ശതമാനം വര്‍ദ്ധി പ്പിച്ചിരുന്നു. പെട്രോള്‍ വില്‍ക്കുന്ന തിന്‍റെ യൂണിറ്റ് ഗ്യാലനില്‍ നിന്ന് ലിറ്ററാക്കി മാറ്റുക യും പെട്രോളിന്‍റെ വില ലിറ്ററി ലേക്ക് മാറ്റി നിശ്ചയി ക്കുകയും ചെയ്തു. മെട്രിക് സമ്പ്രദായ ത്തിലേക്കുള്ള സമ്പൂര്‍ണ മാറ്റം എന്ന നിലയില്‍ ആയിരുന്നു ഇതിനെ കണ്ടിരുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, യു.എ.ഇ., സാമ്പത്തികം