ദുബായ് : നഗരത്തില്‍ സുരക്ഷിതമായി ഇ – സ്കൂട്ടറുകൾ ഓടിക്കാനുള്ള അനുമതിക്കായി ദുബായ് റോഡ്സ് & ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആർ. ടി. എ.) യുടെ വെബ് സൈറ്റ് വഴി ഏപ്രില്‍ 28 മുതല്‍ അപേക്ഷ നല്‍കണം എന്ന് അധികൃതര്‍. 16 വയസ്സ് കഴിഞ്ഞ അപേക്ഷകർക്ക് സൗജന്യമായി അനുമതിനൽകും. ആർ. ടി. എ. യുടെ ബോധ വത്കരണ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കണം എന്നു മാത്രം.
യു. എ. ഇ. ഡ്രൈവിംഗ് ലൈസന്‍സ്, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉള്ളവര്‍ക്ക് ഇ- സ്കൂട്ടര്‍ ഓടിക്കുവാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. ഇ- സ്കൂട്ടറുകൾ ഓടിക്കാൻ അനുവാദമുള്ള സ്ട്രീറ്റുകളിൽ ഇവ ഉപയോഗിക്കാനാണ് പ്രത്യേക പെർമിറ്റ് നൽകുന്നത്.
സൈക്കിൾ പാത, നടപ്പാതയുടെ വശങ്ങൾ എന്നിവിട ങ്ങളിൽ ഇ- സ്കൂട്ടർ ഓടിക്കുന്നതിന് അനുമതി ആവശ്യമില്ല. അനുമതിയില്ലാതെ ഇ-സ്കൂട്ടർ ഓടിക്കുക, ആർ. ടി. എ. യുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇ-സ്കൂട്ടർ ഉപയോഗിക്കുക എന്നിവ നിയമ ലംഘനമാണ്. ഇത്തരക്കാര്‍ക്ക് 200 ദിർഹം പിഴ ഈടാക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, travel, ഗതാഗതം, നിയമം