അബുദാബി : ലോക രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന മങ്കി പോക്സിന് (കുരങ്ങു പനി) എതിരെ യു. എ. ഇ. ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് പകര്‍ച്ച വ്യാധി പടരുന്നത് തടയുവാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും പൊതു ജനങ്ങള്‍ക്ക് മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങളും നല്‍കി.
പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് മങ്കി പോക്സിന്‍റെ ആദ്യ ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സ് പോലെ മുഖത്തും ശരീരത്തിലും കുമിളകൾ പൊങ്ങി വരും. അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയും വേണം.
ആഫ്രിക്കൻ ഭാഗങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന രോഗം ഇപ്പോള്‍ യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേർന്നിരുന്നു. യൂറോപ്പിൽ നിന്നും ആഗോള തലത്തിലേക്ക് ഈ രോഗം പടരുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് എന്നുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇവിടെയും മുന്‍ കരുതല്‍ നടപടികളിലേക്ക് നീങ്ങിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, അബുദാബി, ആരോഗ്യം, ദുബായ്, യു.എ.ഇ., സാമൂഹികം