അബുദാബി : ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കും വിദഗ്ദ ഡോക്ടർമാരുടെ പരിചരണം ഉറപ്പാക്കാൻ വിപുലമായ സൗകര്യ ങ്ങളോടെ പുതിയ ക്ലിനിക്കുകൾക്ക് തുടക്കമിട്ട് അബുദാബി എൽ. എൽ. എച്ച്. ആശുപത്രി.
പത്ത് വിദഗ്ദ ഡോക്ടർമാരുടെ സേവനത്തിലൂടെ മാതൃ ശിശു പരിചരണം ഒരു കുടക്കീഴിൽ കൊണ്ടു വരാന്‍ മാ ക്ലിനിക്കും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കുമാണ് എൽ. എൽ. എച്ച്. ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്. രണ്ടു നിലകളില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ അത്യാധുനിക പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്ദർശനം സുഗമമാക്കാനുള്ള സംവിധാനങ്ങളും രോഗികളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള വ്യക്തിഗത കാത്തിരിപ്പ് കേന്ദ്രങ്ങൾ, അൾട്രാസൗണ്ട് അടക്കമുള്ള പ്രധാന പരിശോധന കൾക്കുള്ള സൗകര്യം, രോഗീ പരിചരണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവ മാ ക്ലിനിക്കിന്‍റെ സവിശേഷതകളാണ്.
കാത്തിരിപ്പ് സമയം ഏറ്റവും കുറച്ച് പരിശോധനകളും കൺസൾട്ടേഷനും പൂർത്തിയാക്കാൻ ക്ലിനിക്കിലെ നവീന സൗകര്യങ്ങളിലൂടെ സാധിക്കും.
കുട്ടികൾക്ക് പൂർണ്ണമായും ഇണങ്ങുന്ന രീതിയിലും അവരെ ആകർഷിക്കുവാന്‍ കഴിയുന്ന വിനോദ ഉപാധികളോടെ യുമാണ് ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള പ്രത്യേക ഇടവും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കിലുണ്ട്.
എൽ. എൽ. എച്ച്. ആശുപത്രി വനിതാ ഡോക്ടർമാരും ചലച്ചിത്ര താരം ആർ. ജെ. മിഥുനും ലക്ഷ്മി മിഥുനും ചേര്‍ന്ന് ക്ലിനിക്കുകൾ ഉദ്‌ഘാടനം ചെയ്തു. റീജ്യണൽ സി. ഇ. ഒ. സഫീർ അഹമ്മദ്, വി. പി. എസ്. റീജ്യണൽ മെഡിക്കൽ ഡയറക്ടർ അൻപളകൻ പിള്ള, എൽ. എൽ. എച്ച്. മെഡിക്കൽ ഡയറക്ടർ ഡോ. പദ്മനാഭൻ പി. തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗീ പരിചരണം മെച്ചപ്പെടുത്താനുള്ള വി. പി. എസ്. ഹെൽത്ത് കെയറിന്‍റെ തുടർച്ചയായ ശ്രമ ങ്ങളുടെ ഭാഗമാണ് പുതിയ ക്ലിനിക്കുകള്‍ എന്ന് സഫീർ അഹമ്മദ് പറഞ്ഞു.
ആശുപത്രി സന്ദർശനം മികച്ച അനുഭവമാക്കുവാനും ക്ലേശങ്ങളില്ലാതെ പരിശോധനകളും നടപടി ക്രമ ങ്ങളും പൂർത്തിയാക്കുവാനും ഇതിലൂടെ സാധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vps-burjeel, ആരോഗ്യം, പ്രവാസി, വ്യവസായം