അബുദാബി : സൈബര്‍ ഇടങ്ങളിലെ അപകട സാദ്ധ്യതകൾ മനസ്സിലാക്കുന്നതിന് പൊതു ജനങ്ങളെ പ്രാപ്തരാക്കുവാന്‍ അബുദാബി ഡിജിറ്റൽ അഥോറിറ്റി ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഓൺ ലൈൻ തട്ടിപ്പിന് ഇരകള്‍ ആവാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്നും നിയമപരവും സുരക്ഷിതവുമായ രീതികൾ പിന്തുടരണം. സൈബർ തട്ടിപ്പുകളിൽപ്പെട്ടു പോകാതിരിക്കുവാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണം എന്നും അധികൃതർ.
ബാങ്ക് എക്കൗണ്ട് വിവരങ്ങൾ ഓൺ ലൈനിൽ നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക, പാസ്സ് വേർഡുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക, അജ്ഞാത ഫോൺ വിളികൾ ലഭിക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ വ്യക്തി ഗത വിവരങ്ങള്‍ നല്‍കരുത്. അത്തരം ഫോണ്‍ വിളി കൾ നിരുത്സാഹപ്പെടുത്തുക, സംശയാസ്പദമായ വെബ് സൈറ്റുകള്‍ സന്ദർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സൂക്ഷമത പാലിച്ചാല്‍ സൈബർ ഇടങ്ങളിൽ സുരക്ഷിതര്‍ ആകുവാന്‍ സാധിക്കും എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.
തട്ടിപ്പുകൾക്ക് ഇരയാകുന്നവർ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണം എന്നും അധികൃതർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, അബുദാബി, ഇന്റര്‍നെറ്റ്, നിയമം, പോലീസ്, യു.എ.ഇ.