ഷാർജ : പതിനാലാമത് പാം അക്ഷര തൂലിക കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജേശ്വരി പുതുശ്ശേരി (കവിത – പെണ്ണ് തനിച്ചാകുമ്പോൾ), സാജിർ കരിയാടൻ (പൂവൻ കോഴി) പി. സി. പ്രദീഷ് (കുരുക്ക്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാജേഷ് ചിത്തിര ചെയർമാനും കെ. പി. റസീന, പ്രവീൺ പാലക്കീൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഗുരുവായൂരിനടുത്ത് കോട്ടപ്പടി സ്വദേശിനിയായ രാജേശ്വരി പുതുശ്ശേരി, അജ്മാനിലെ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളം അദ്ധ്യാപികയാണ്. വയനാട് മാനന്തവാടി സ്വദേശിയായ സാജിർ കരിയാടൻ ദുബായില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മഞ്ചേരി സ്വദേശിയായ പി. സി. പ്രദീഷ്, മെക്കാനിക്കൽ എഞ്ചിനീയര്‍ ആയി അബു ദാബിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
2022 നവംബറിൽ ഷാർജയിൽ നടക്കുന്ന പാം സർഗ്ഗ സംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്യും എന്ന് പ്രസിഡണ്ട് സലീം അയ്യനത്ത്, സെക്രട്ടറി വിജു. സി. പരവൂർ എന്നിവര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: palm-books, കവിത, ഷാർജ, സംഘടന, സാഹിത്യം