അബുദാബി : കൊവിഡ് മഹാമാരിയുടെ നാളുകൾക്ക് വിട നൽകി, രണ്ടു വർഷത്തെ ഇടവേളക്കു ശേഷം അബുദാബി മാർത്തോമ്മാ ഇടവക ഒരുക്കുന്ന കൊയ്ത്തുത്സവം, 2022 നവംബർ 27 ഞായറാഴ്ച മുസ്സഫ മാർത്തോമ്മാ ദൈവാലയ അങ്കണത്തിൽ നടക്കും. രാവിലെ 8 മണിക്ക് നടക്കുന്ന വിശുദ്ധ കുർബ്ബാന യോടെയാണ് തുടക്കം.
വിശ്വാസികൾ ആദ്യ ഫലപ്പെരുന്നാൾ വിഭവങ്ങൾ ദൈവാലയത്തിൽ സമർപ്പിക്കും. വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന വർണ്ണാഭമായ വിളംബര ഘോഷ യാത്രയോടെ യാണ് വിളവെടുപ്പുത്സവത്തിനു ആരംഭം കുറിക്കുക.
ഇടവക യുടെ ഈ വർഷത്തെ ചിന്താ വിഷയമായ ‘ജീവന്‍റെ പുതുക്കവും രക്ഷയുടെ സന്തോഷവും’ എന്ന വിഷയ ത്തെയും യു. എ. ഇ. യുടെ ദേശീയ ദിനത്തേയും അനുസ്മരിപ്പിക്കുന്ന ദൃശ്യ ആവിഷ്ക്കാരങ്ങളും നിശ്ചല ദൃശ്യങ്ങളും വിളംബര യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി റവ. ജിജു ജോസഫ് അദ്ധ്യക്ഷത വഹിക്കും. സഹ വികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ. എബ്രഹാം എന്നിവർ പ്രസംഗിക്കും. തുടർന്ന് വിളവെടുപ്പ് ഉത്സവ നഗരി യിലെ ഭക്ഷണ ശാല കൾക്കു തുടക്കമാകും.
കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന ഉത്സവ നഗരി യില്‍ തനതു കേരള ത്തനിമയുള്ളതും രുചി വൈവിധ്യമാര്‍ന്നതുമായ ഭക്ഷ്യ വിഭവങ്ങളും ലഘു ഭക്ഷണ – പാനീയങ്ങളും ലഭ്യമാകുന്ന 40 ഭക്ഷണ ശാലകൾ തുറന്നു പ്രവർത്തിക്കും.
മാർത്തോമ്മാ യുവ ജന സഖ്യത്തിന്‍റെ തനി നാടന്‍ തട്ടുകട, അലങ്കാര ച്ചെടികള്‍, നിത്യോപയോഗ സാധനങ്ങള്‍, വിനോദ മത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.കൊയ്ത്തുത്സവ ത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ഇടവകയിലെ വിവിധ സംഘടനകള്‍ ഒരുക്കുന്ന സംഗീത നൃത്ത പരിപാടികള്‍, ലഘു ചിത്രീകരണം തുടങ്ങിയ കലാ പരിപാടികളും നടക്കും.
ഇടവകയുടെ വിവിധ സാമൂഹ്യ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കുന്നത്കൊയ്ത്തുത്സവ ത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് എന്ന് വികാരി റവ. ജിജു ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സഹ വികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ. എബ്രഹാം, ട്രസ്റ്റി പ്രവീൺ കുര്യൻ, സെക്രട്ടറി അജിത് എ. ചെറിയാൻ, പബ്ലിസിറ്റി കൺവീനർ പ്രവീൺ ഈപ്പൻ, ജോയൻ്റ് കൺവീനർ ഡെന്നി ജോർജ്, ബിജു വർഗീസ്, മനോജ് സക്കറിയ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, ആഘോഷം, പ്രവാസി, മതം