അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ് ദേവാലയം സംഘടിപ്പിച്ച കൊയ്ത്തുത്സവം വിപുലമായ പരിപാടികളോടെ ദേവാലയ അങ്കണ ത്തില്‍ നടന്നു. ആദ്യ വിളവെടുപ്പ് ദേവാലയത്തിനു സമർപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ഇത്തവണ വൈവിധ്യങ്ങൾ ഏറെയായിരുന്നു.
കേരളീയ രുചിക്കൂട്ടുകളുടെ സമന്വയ ത്തോടൊപ്പം അബുദാബി മലയാളികളുടെ സംഗമ ഭൂമി കൂടിയായി മാറി സെന്‍റ് ജോർജ്ജ് ഓർത്ത ഡോക്സ് പള്ളിയങ്കണം. കപ്പയും മീൻ കറിയും തട്ടുകട വിഭവങ്ങൾ, നസ്രാണി പലഹാരങ്ങൾ, സോഡാ നാരങ്ങാ വെള്ളം, പുഴുക്ക്, പായസം മുതലായ നാടൻ വിഭവങ്ങളും വിവിധയിനം ബിരിയാണികൾ, അറബിക് ഭക്ഷ്യ വിഭവങ്ങൾ, ഗ്രിൽ ഇനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയും ഉൾപ്പെടു ത്തിയായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷത്തോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് 51 സ്റ്റാളുകള്‍ കൊയ്ത്തുത്സവത്തില്‍ ഒരുക്കിയത്. ഇരു രാജ്യങ്ങളു ടേയും തനതു കലാ രൂപങ്ങൾ ഉൾപ്പെടുത്തി വര്‍ണ്ണാഭമായ സാംസ്കാരിക-സംഗീത പരിപാടികളും കൊയ്ത്തുത്സവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
ബ്രഹ്മവർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ സാരഥികൾ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.
ഇടവക വികാരി റവ. ഫാദര്‍ എൽദോ എം. പോൾ, സ്വാഗതം ആശംസിച്ചു. കത്തീഡ്രല്‍ സെക്രട്ടറി ഐ. തോമസ്, ജനറൽ കൺവീനർ റെജി ഉലഹന്നാൻ, ട്രസ്റ്റി തോമസ് ജോർജ്ജ്, ജോയിന്‍റ് ഫിനാൻസ് കൺവീനർ റോയ് മോൻ ജോയ്, മീഡിയ കൺവീനർ ജോസ് തരകൻ എന്നിവർ നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: harvest-fest, st-george-orthodox-church-, ആഘോഷം, പ്രവാസി, മതം