മസ്കറ്റ് : ഔദ്യോഗിക അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഒമാൻ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഉത്തരവ് ഇറക്കി.
സുല്‍ത്താന്‍ അധികാരത്തിലേറിയ ജനുവരി 11 ബുധൻ, ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18 – 19 ശനി ഞായര്‍), പൊതു അവധിയാണ്. ബാക്കിയുള്ള അവധി ദിനങ്ങള്‍ ഹിജ്‌റ ഇസ്ലാമിക് കലണ്ടറിനെ (ചന്ദ്രപ്പിറവി യെ) അടിസ്ഥാനപ്പെടുത്തിയാണ്.
ഹിജ്റ പുതു വര്‍ഷമായ മുഹര്‍റം ഒന്ന് (ജൂലായ് 19 ബുധൻ) സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.
നബി ദിനം (റബീഉല്‍ അവ്വല്‍ 12 – സെപ്റ്റംബർ 27 ബുധൻ), ഇസ്‌റാഅ് മിഅ്‌റാജ് (റജബ് 27 – ഫെബ്രുവരി 18 ശനി), ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ – ഏപ്രിൽ 21 വെള്ളി മുതൽ 24 തിങ്കൾ വരെ), ബക്രീദ് (ബലി പെരുന്നാള്‍) ദുല്‍ ഹജ്ജ് 9 – 12 (ജൂൺ 28 ബുധൻ ജൂലായ് 1 ശനി വരെ) എന്നിവയാണ് മറ്റു പൊതു അവധി ദിനങ്ങള്‍.
വാരാന്ത്യ അവധി ദിനങ്ങളില്‍ പൊതു അവധികള്‍ വരുന്നു എങ്കില്‍ പകരം അതിന് അടുത്ത ഒരു ദിവസം അവധി നല്‍കും. * O N A, Oman Press
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-holidays, ഒമാന്‍, നിയമം, പ്രവാസി