അജ്മാന്‍ : എടപ്പാള്‍ സ്വദേശികളുടെ ആഗോള പ്രവാസി കൂട്ടായ്മ ഇടപ്പാളയം ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ് 2023 ഫെബ്രുവരി 26 ഞായറാഴ്ച ദുബായിലെ മിർദിഫ് ഗ്രീൻ സോൺ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ടൂര്‍ണ്ണമെന്‍റ് വിജയിപ്പിക്കുന്നതിനു വേണ്ടി ഫക്രുദ്ധീൻ നെല്ലിശ്ശേരി (ചെയർമാന്‍) യൂനുസ് വട്ടംകുളം (കൺവീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 31 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
യു. എ. ഇ. യിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന ഇടപ്പാളയം പ്രീമിയര്‍ ലീഗിന്‍റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും അജ്മാനിൽ വെച്ച് നടന്നു. കൈരളി ന്യൂസ് റിപ്പോർട്ടർ ജമാൽ വട്ടംകുളം ലോഗോ പ്രകാശനം ചെയ്തു.
ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് ജാഫർ ശുകപുരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കാഞ്ചേരി മജീദ്, പി. എസ്. നൗഷാദ്, സി. വി. ശറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി. നിയാസ് ബാബു, കെ. പി. അസീസ്, ഹൈദർ അലി, ഉദയ കുമാർ, കെ. ടി. എസ്. ബഷീർ, പി. എം. അബൂബക്കർ, ശറഫുദ്ധീൻ നെല്ലിശ്ശേരി, ഷബീർ എന്നിവർ സംസാരിച്ചു.
- ‘ഇടപ്പാളയം’ പ്രവർത്തനം ആരംഭിച്ചു
- കെ. വി. ഇഖ്ബാലിന് യാത്രയയപ്പ്
- ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്
- സമാജം അങ്കണത്തില്‍ ഇടപ്പാളയം ഒത്തു കൂടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, അജ്മാന്‍, കായികം, ദുബായ്, പ്രവാസി, സംഘടന