ദുബായ് : കാസര്‍ഗോഡ് പെരിയ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ പെരിയ സൗഹൃദ വേദി ഒരുക്കിയ ഓണാഘോഷം ഏറെ പുതുമയുള്ള പരിപാടികൾ കൊണ്ട് വേറിട്ടതായി.
ദുബായ് വിമൻസ് അസ്സോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച “പൊന്നോണം-2023” ഡോ. മണികണ്ഠൻ മേലത്ത് ഉല്‍ഘാടനം ചെയ്തു. രാജഗോപാലൻ പറക്കണ്ടത്തിൽ, മാധവൻ നായർ തുടങ്ങിയ വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു.
പി. എസ്. വി. പ്രസിഡണ്ട് ഹരീഷ് മേപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനുരാജ് കാമലോൻ സ്വാഗതവും ട്രഷറര്‍ പ്രവീൺ കൂടാനം നന്ദിയും പറഞ്ഞു. ഭാരവാഹികളായ കുട്ടികൃഷ്ണൻ പെരിയ, ഹരീഷ് പെരിയ, രമേശ് പെരിയ, അനൂപ് കൃഷ്ണൻ, രാകേഷ് ആനന്ദ്, അനിൽ മേപ്പാട്, ശ്രീജിത്ത് പെരിയ, ലത രാജൻ, സ്നേഹ കുട്ടികൃഷ്‌ണൻ, ആശ രമേശ്, സൗമശ്രീ അനിൽ എന്നിവർ സന്നിഹിതരായി.
പി. എസ്. വി. അംഗങ്ങളെ നാലു ടീമുകളായി തിരിച്ചു നടത്തിയ പൂക്കള മത്സരം, പായസ മത്സരം എന്നിവ ശ്രദ്ധേയമായി.
താലപ്പൊലി, ശിങ്കാരിമേളം, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്ത്, വിവിധ കലാ പരിപാടികൾ, സ്റ്റെപ്പ്-അപ്പ് സീസൺ ഒന്ന് എന്ന പേരിൽ യു. എ. ഇ തലത്തിൽ നടത്തിയ സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവ ആഘോഷ പരിപാടികളുടെ പൊലിമ കൂട്ടി. PSV FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, onam, ആഘോഷം, കല, ദുബായ്, നൃത്തം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സംഘടന