അബുദാബി : യു. എ. ഇ. യിലെ പെരിയ നിവാസി കളുടെ സൗഹൃദ കൂട്ടായ്മ ‘പെരിയ സൗഹൃദ വേദി’ യുടെ 2023 – 24 പ്രവര്‍ത്ത വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഹരീഷ് മേപ്പാട് (പ്രസിഡണ്ട്), അനുരാജ് കാമലോണ്‍ (സെക്രട്ടറി), പ്രവീൺ രാജ് കൂടാനം (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
കുട്ടികൃഷ്ണൻ പെരിയ (വൈസ് പ്രസിഡണ്ട്) ഹരീഷ് പെരിയ (ജോയിന്‍റ് സെക്രട്ടറി), ജയ ദേവൻ (ജോയിന്‍റ് ട്രഷറർ), അഖിലേഷ് മാരാംങ്കാവ് (ഓഡിറ്റർ), ശ്രീജിത്ത് പെരിയ (വെൽഫയർ കോഡിനേറ്റർ), രമേശ് പെരിയ സ്പോർട്സ് കൺവീനർ), രാകേഷ് ആനന്ദ് (ആർട്സ് കൺവീനർ), അനൂപ് കൃഷ്ണൻ ച്രാരിറ്റി കൺവീനർ), ലത രാജഗോപാലൻ (ലേഡീസ് കൺവീനർ), സ്നേഹ കുട്ടി കൃഷ്ണൻ (ലേഡീസ് ജോയിന്‍റ് കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ശ്രീധരൻ പെരിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കുട്ടികൃഷ്ണൻ പെരിയ പ്രവർത്തന റിപ്പോർട്ടും അനൂപ് കൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
യു. എ. ഇ. ഗോൾഡൻ വിസ ലഭിച്ച അംഗങ്ങളായെ രാജ ഗോപാലൻ, ഫെമിൻ ഫ്രാൻസിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പെരിയ വില്ലേജിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് താങ്ങും തണലുമായ പെരിയ സുഹൃദ വേദിക്ക് പെരിയയിൽ ഒരു ആസ്ഥാന മന്ദിരം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം അനുവദിച്ച് നൽകണം എന്ന് പ്രമേയത്തിലൂടെ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന