അബുദാബി : സ്കൂൾ, താമസ മേഖലകൾ, ആശുപത്രിക്കു സമീപവും കാൽ നടക്കാർക്കു മുൻഗണന നൽകിയില്ല എങ്കിൽ വാഹനം ഓടിക്കുന്നവർക്കു 500 ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വേഗ പരിധി മണിക്കൂറിൽ 40 കിലോ മീറ്ററിന് താഴെയുള്ള അബുദാബിയിലെ റോഡുകളിലാണ് ഈ നിയമം കർശ്ശനം ആക്കിയിട്ടുള്ളത്.
പെഡസ്ട്രിയൻ ക്രോസിംഗ് (സീബ്രാ ലൈനുകൾ) അടയാളപ്പെടുത്തിയിട്ടില്ല എങ്കിലും ഇവിടങ്ങളിൽ റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുന്നവരെ കണ്ടാൽ വാഹനങ്ങൾ നിറുത്തി കൊടുക്കണം.
താമസ മേഖലയിലും സ്കൂൾ മേഖലയിലും ആശുപത്രി പരിസരങ്ങളിലും കാൽ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധം വാഹനം ഓടിക്കണം. റോഡ് ക്രോസ്സ് ചെയ്യാൻ വാഹനം നിറുത്തിയില്ല എങ്കിൽ ഡ്രൈവർക്ക് 500 ദിർഹം പിഴ കൂടാതെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്‍റും ലഭിക്കും. Twitter – Facebook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, പ്രവാസി