അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന ട്രാക്കിൽ നിന്നും മുന്നറിയിപ്പ് നൽകാതെ ട്രാക്ക് മാറിയാൽ ഡ്രൈവർ മാർക്ക് 1000 ദിർഹം പിഴ നൽകും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി.
നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി ഓടിച്ച് പെട്ടെന്ന് ട്രാക്ക് മാറി മറ്റൊരു വാഹനത്തിൽ ഇടിച്ച് എതിർ ദിശയിലേക്കു ഓടുന്ന വാഹന ത്തിൻ്റെയും ഇൻഡിക്കേഷൻ നൽകാതെ ട്രാക്ക് മാറി കൂട്ടിയിടി യിൽ പല പ്രാവശ്യം കരണം മറിഞ്ഞ വാഹന ത്തിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചാണ് അബുദാബി പോലിസ് മുന്നറിയിപ്പ് നൽകിയത്.
പെട്ടെന്ന് ട്രാക്ക് മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.
നിയമം ലംഘിച്ച് ഓവർ ടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിൻ്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ നൽകുന്നത്. അമിത വേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പല അപകട ങ്ങൾക്കും കാരണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, അബുദാബി, ഗതാഗതം, നിയമം, പ്രവാസി, യു.എ.ഇ.