അബുദാബി : സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്റർ 2024 – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു.
സൂരജ് പ്രഭാകർ (ഉപദേശക സമിതി ചെയർമാൻ), എ. കെ. ബീരാൻ കുട്ടി (ചെയർമാൻ), സഫറുള്ള പാലപ്പെട്ടി (പ്രസിഡണ്ട്), സി. പി. ബിജിത് കുമാർ (സെക്രട്ടറി), എ. പി. അനിൽകുമാർ (കൺവീനർ) ടി. എം. സലീം (വൈസ് പ്രസിഡണ്ട്), ടി. ഹിദായത്തുള്ള (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.
അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളുടെ കോഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെൻറർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്‌റ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ 17 അംഗ ഉപദേശക സമിതിയും 15 അംഗ വിദഗ്ധ സമിതിയും 31 അംഗ ജനറൽ കൗൺസിലും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളം മിഷൻ ക്ലാസ്സുകളിലൂടെ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ 114 അദ്ധ്യാപകരുടെ കീഴിൽ മലയാള ഭാഷ പഠിക്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: malayalam-mission, പ്രവാസി