അബുദാബി: ഇന്ത്യാ സോഷ്യൽ സെൻ്റർ അപെക്സ് ട്രേഡിംഗുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 47-ാമത് ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് 2025 ജനുവരി 11 മുതൽ ഐ. എസ്. സി. കോർട്ടിൽ തുടക്കമാവും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
’47-th ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ 2025′ എന്ന പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മത്സരങ്ങളിൽ ജൂനിയര്‍ വിഭാഗത്തിൽ ജനുവരി 11 മുതല്‍ 19 വരെയും സീനിയര്‍ വിഭാഗം ഫെബ്രുവരി 1 മുതല്‍ 23 വരെയും നടക്കും. യു. എ. ഇ. യിലെ കായിക രംഗത്തെ ഏറ്റവും മികച്ച സമ്മാനം ഒരു ലക്ഷം ദിർഹം വിജയികൾക്ക് നൽകും.
പുരുഷന്മാരുടെ സിംഗിള്‍സ് വിജയിക്ക് 5000 ദിര്‍ഹവും ഡബിള്‍സിന് 7000 ദിര്‍ഹവും പ്രൈസ് മണി നൽകും എന്ന് ഐ. എസ്. സി. പ്രസിഡണ്ട് ജയറാം റായ് അറിയിച്ചു. ജൂനിയര്‍ ടൂര്‍ണമെന്റില്‍ യു. എ. ഇ. പ്രവാസി താരങ്ങള്‍ കോര്‍ട്ടിലിറങ്ങും. സീനിയര്‍ വിഭാഗത്തില്‍ രാജ്യാന്തര താരങ്ങൾ മാറ്റുരക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ. എസ്. സി. പ്രസിഡണ്ട് ജയറാം റായ്, അസി. സെക്രട്ടറി ദീപു സുദര്‍ശന്‍, ട്രഷറര്‍ ദിനേശ് പൊതുവാള്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി രാകേഷ് രാമകൃഷ്ണന്‍, ബാഡ്മിന്റണ്‍ സെക്രട്ടറി നൗഷാദ് അബൂബക്കര്‍, പ്രധാന സ്‌പോണ്‍സര്‍ അപെക്‌സ് ട്രേഡിങ് ഉടമ പി. എ. ഹാഷിം എന്നിവര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: badminton, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കായികം