അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് 2025 മാർച്ച് 15 ശനിയാഴ്ച നടക്കും. മുസ്സഫ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ രാത്രി 8 മണിക്കു തുടക്കമാവുന്ന ഫുട്ബോൾ മത്സരങ്ങൾ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗവും ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറിയുമായ വി. കെ. സനോജ്, ഇന്ത്യൻ ഫുട് ബോൾ ടീമിലെ കളിക്കാരൻ സി. കെ. വിനീത് എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്യും. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
ടൂർണ്ണ മെന്റിൻറെ ജഴ്‌സി പ്രകാശനവും ട്രോഫി പ്രദർശനവും കേരളാ സോഷ്യൽ സെന്ററിൽ നടന്നു. ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കരയുടെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ്, ട്രഷറർ രാജീവ് മാഹി, ടൂർണ്ണമെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ, സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, മീഡിയ സെക്രട്ടറി ഷാഫി വട്ടേക്കാട് തുടങ്ങിയവർ സംസാരിച്ചു.
കെ. എസ്. സി.-ശക്തി മാനേജിംഗ് കമ്മിറ്റി-വനിതാ വിഭാഗം കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ, പ്രായോജക പ്രതിനിധികളായ സത്യൻ, ശ്രീകാന്ത്, ബിൻജിത് എന്നിവർ വിവിധ ടീമുകളുടെ ജേഴ്സി പ്രകാശനത്തിന്റെ ഭാഗമായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, കായികം, ശക്തി തിയേറ്റഴ്സ്