അബുദാബി : ലോകത്തെ എല്ലാ മനുഷ്യരെയും സ്നേഹത്തിന്റെ സവിശേഷ കണ്ണിലൂടെ നോക്കി ക്കണ്ടൊരു വിശുദ്ധ നേതാവ് ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ലോക ജനതക്ക് സമാധാന നായകനെയാണ് നഷ്ടമായത് എന്നും അബുദാബി കെ. എം. സി. സി. കമ്മിറ്റി.
വത്തിക്കാനിലെ തന്റെ ശ്രേഷ്ഠ പദവിയിലൂടെ കാരുണ്യവും കരുതലുമാണ് അദ്ദേഹം ലോകത്തിനു പകര്‍ന്നു നല്‍കിയത്.
അധികാരത്തിന്റെയും അധീശത്വത്തിന്റെയും പേരില്‍ രക്തച്ചൊരിച്ചിലുകള്‍ നടക്കുന്ന കാലത്ത് അരുത് എന്ന് സ്നേഹത്തോടെ പറയാന്‍ ലോകത്തിന് ഒരു മാര്‍പാപ്പ ഉണ്ടായിരുന്നു.
ഇന്നലെ ആ വിളക്കണഞ്ഞതോടെ ക്രൈസ്തവ സമൂഹം മാത്രമല്ല, സമാധാന ലോകവും ഒരു പകരക്കാരനു വേണ്ടി കാത്തിരിക്കുകയാണ് എന്നും അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി. എച്ച്. യൂസുഫ് മാട്ടൂല്‍, ട്രഷറര്‍ പി. കെ. അഹമ്മദ് എന്നിവര്‍ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു. മാര്‍പാപ്പ കൊളുത്തിവച്ച സ്നേഹ വിളക്ക് എന്നും അണയാതെ ജ്വലിച്ചു നില്ക്കും എന്നും കെ. എം. സി. സി. നേതാക്കള്‍ അനുസ്മരിച്ചു.
- രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
- ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പോപ്പിനെ സന്ദർശിച്ചു
- മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം
- മാനവ സൗഹാർദ്ദ രേഖ : മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒപ്പു വെച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, കെ.എം.സി.സി., ചരമം, മതം