ദുബായ് : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ. എ. ജബ്ബാരി അന്തരിച്ചു. സലഫി ടൈംസ് ചീഫ് എഡിറ്ററും ദുബായ് വായനക്കൂട്ടം (സഹൃദയ സാംസ്കാരിക വേദി) യുടെ അമരക്കാരനും കൂടിയായി രുന്നു കൊടുങ്ങല്ലൂർ എറിയാട് കറുക പ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ എന്ന പ്രിയപ്പെട്ടവരുടെ ജബ്ബാരിക്ക.
2025 ജൂലായ് 30 (ബുധൻ) പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 78 വയസ്സ് ആയിരുന്നു.
അക്ഷരങ്ങൾക്ക് എന്തിനേക്കാളും വില കല്പിച്ചിരുന്ന ജബ്ബാരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ദുബായിൽ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു വന്നിരുന്നു.
തൃശൂർ ജില്ലാ സർഗ്ഗധാര ചെയർമാൻ, കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട്, കൂടാതെ നിരവധി സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവും ആയിരുന്നു.
വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് യു. എ. ഇ. യിലെയും നാട്ടിലെയും പ്രതിഭകൾക്ക് വായനക്കൂട്ടം പുരസ്കാരങ്ങൾ ജബ്ബാരിക്കയുടെ നേതൃത്വത്തിൽ സമ്മാനിച്ചിട്ടുണ്ട്. ശാരീരിക പ്രയാസങ്ങൾ കാരണം പ്രവാസം അവസാനിപ്പിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ പോയി. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
JABBARI : Personalities & ePathram Tag
- അന്താരാഷ്‌ട്ര സാക്ഷരതാ ദിനം 2010
- ദുബായില്‍ സാക്ഷരതാ ദിനം ആചരിച്ചു
- എം. കെ. അബ്ദുൽ റഹ്മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, social-media, കെ.എം.സി.സി., ചരമം, ജീവകാരുണ്യം, തൊഴിലാളി, ദുബായ്, പരിസ്ഥിതി, പൂര്‍വ വിദ്യാര്‍ത്ഥി, യു.എ.ഇ., വിദ്യാഭ്യാസം, സംഘടന, സാംസ്കാരികം, സാഹിത്യം