അബുദാബി : ഇന്ത്യന്‍ പ്രവാസികൾക്കായി അബുദാബി യിലെ ഇന്ത്യൻ എംബസിയില്‍ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ നാലുമണി വരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും എന്ന് എംബസി വൃത്തങ്ങൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
തൊഴില്‍, കോണ്‍സുലാര്‍, വിദ്യാഭ്യാസം, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംശയ നിവാരണവും ഉപദേശ നിർദ്ദേശങ്ങൾ തേടാനും ഓപ്പൺ ഹൗസില്‍ അവസരം ഒരുക്കും.
പാസ്സ്‌പോർട്ട്-വിസാ സേവനങ്ങൾ, അറ്റസ്റ്റേഷൻ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങള്‍ വെള്ളിയാഴ്ച ലഭ്യമല്ല എന്നും അധികൃതര്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, help-desk-, nri, social-media, visa-rules, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, പ്രവാസി, സാമൂഹ്യ സേവനം