അബുദാബി : ഫെയ്മസ് അഡ്വർടൈസിംഗ് മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഓൾ ഇന്ത്യ സെവൻസ് ഫുട് ബോൾ ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിക്കുന്നു.
കേരളപ്പിറവി ദിനമായ 2025 നവംബർ ഒന്നിന് രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് ഫുട് ബോൾ മത്സരങ്ങൾ നടക്കുക എന്ന് ഫെയ്മസ് ഗ്രൂപ്പ് മേധാവികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ എമിറേറ്റുകളിൽ നിന്നുള്ള 16 ടീമുകൾ കളത്തിലിറങ്ങും. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണ്ണ മെന്റിൽ കെ. എസ്. എൽ – ഐ. എസ്. എൽ താരങ്ങളും ജഴ്സിയണിയും.
ചാമ്പ്യന്മാർക്ക് 4, 444 ദിർഹം ക്യാഷ് അവാർഡും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2, 222 ദിര്‍ഹം ക്യാഷ് അവാര്‍ഡും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 1, 111 ദിര്‍ഹം ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്ക് വ്യക്തിഗത ട്രോഫിയും മെഡലുകളും സമ്മാനിക്കും.
സംഘാടകരായ ഫെയ്മസ് അഡ്വർടൈസിംഗ്, ഡ്രീം സ്‌പോര്‍ട്‌സ് മാനേജ് മെന്റ് പ്രതിനിധികളായ പി. എം. ഹംസ, പി. എം. ഷാഹുൽ ഹമീദ്, പി. എം. ബദറു, പി. എം. ഫസലുദ്ദീൻ, പി. എം. നിഷാദ്, ഡ്രീം സ്പോർട്സ് അക്കാദമി ഫുട് ബോൾ കോച്ചും ടൂർണ്ണ മെന്റ് കോഡിനേറ്ററുമായ സാഹിർ മോൻ, ഫെയ്മസ് ഗ്രൂപ്പ് ടീം മാനേജർ ഫൈസൽ കടവിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 055 248 6814, 050 990 3193 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
- pma