
അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ് കത്തീഡ്രലിലെ കൊയ്ത്തുത്സവം വൈവിധ്യമാർന്ന പരിപാടികളോടെ 2025 നവംബർ 9 ഞായറാഴ്ച നടക്കും. പൊതു പരിപാടിയിൽ സിനിമ താരം മനോജ് കെ. ജയൻ മുഖ്യ അതിഥിയാകും.
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാർ ഏലിയാസ് തിരുമേനി ഉത്‌ഘാടനം നിർവഹിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കും.

വൈകുന്നേരം നാലു മണി മുതലാണ് ഹാർ വെസ്റ്റ് ഫെസ്റ്റിന് തുടക്കമാകുക. മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മിമിക്രി. പ്രദീപ് ബാബു, സുമി അരവിന്ദ് & ടീം ഒരുക്കുന്ന സംഗീത നിശ, സ്ഫടികം ടീം ഒരുക്കുന്ന ശിങ്കാരി മേളം, മറ്റു കലാ വിരുന്നു കളും അരങ്ങേറും.
അൻപതോളം വ്യത്യസ്ത തരത്തിലുള്ള സ്റ്റാളുകളിലാണ് ഫെസ്റ്റിവലിൽ ഒരുക്കുക. ലൈവ് തട്ടു കടകളിലൂടെ തനി നാടൻ വിഭവങ്ങൾ, അച്ചാറുകൾ, ഗാർഹിക ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, കര കൗശല വസ്തുക്കൾ തുടങ്ങിയ വഫെസ്റ്റിവെലിന്റെ സ്റ്റാളുകളിൽ ലഭ്യമാകും.
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാർ ഏലിയാസ് തിരുമേനി, ഇടവക വികാരി ഫാദർ ഗീവർഗീസ് മാത്യു, സഹ വികാരി ഫാദർ മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഡാനിയേൽ തോമസ്, സെക്രട്ടറി റെജി സി. ഉലഹന്നാൻ, ജനറൽ കൺവീനർ സന്തോഷ് കെ. ജോർജ്, ഫിനാൻസ് കൺവീനർ ബിനോ ജോൺ, മീഡിയ കൺവീനർ ജിബിൻ എബ്രഹാം മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. F B PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: harvest-fest, st-george-orthodox-church-, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഗീതം, സിനിമ





























