
അബുദാബി : മാമ്പഴ പ്രേമികളെ ആകർഷിച്ചു കൊണ്ട് ലുലു മാംഗോ മുന്നേറുന്നു. ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മാംഗോ മാനിയ എന്ന പേരിൽ മാംഗോ ഫെസ്റ്റിന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ നിന്നുള്ള 85 ൽ അധികം മാമ്പഴ വൈവിധ്യങ്ങളും വിഭവങ്ങളുമാണ് ലുലു സ്റ്റോറു കളിൽ ഒരുക്കിയിട്ടുള്ളത്.
കേരളം അടക്കം ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ള മാമ്പഴങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഗുജറാത്തിലെ ജുന ഗഢില്‍ നിന്നുള്ള ‘മാമ്പഴങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ജി. ഐ. ടാഗുള്ള കേസര്‍ ഈ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണം.
കൂടാതെ അല്‍ഫോണ്‍സോ, ബദാമി, നീലം, മല്‍ഗോവ, തുടങ്ങി വൈവിധ്യങ്ങളായ ഇന്ത്യൻ മാമ്പഴങ്ങളും മറ്റു രാജ്യങ്ങളിലെ മാമ്പഴ രുചി വൈവിധ്യങ്ങളും അറിയാനും ഈ മേള സഹായകമാവും.
അബുദാബി ഖാലിദിയ മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി, അപ്പേഡ സെക്രട്ടറി ഡോ സുധാന്‍ഷു എന്നിവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള മികച്ച വാണിജ്യ ബന്ധത്തിന്റെ പ്രതിഫലനമാണ് ലുലു മാംഗോ മാനിയ എന്നും ഇന്ത്യന്‍ കാര്‍ഷിക ഉത്പന്ന ങ്ങള്‍ക്ക് ലുലു നല്‍കിവരുന്ന പിന്തുണ മാതൃകാ പരമാണു എന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വ്യക്തമാക്കി.
കാര്‍ഷിക മേഖലക്കും കയറ്റുമതി രംഗത്തിനും മികച്ച ഉണർവ്വ് നൽകുന്നതാണ് ഇത്തരം ഫെസ്റ്റിവലുകൾ എന്നും മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കര്‍ഷകര്‍ക്കും ഉല്പന്നങ്ങൾക്കും ഏറ്റവും മികച്ച പിന്തുണയാണ് ലുലു നൽകി വരുന്നത് എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി പറഞ്ഞു. മാംഗോ ഫെസ്റ്റിവല്‍ 23 ആം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്.
ഇത്തവണ 3,200 ടണ്‍ മാമ്പഴങ്ങളാണ് ജി. സി. സി. യില്‍ ലുലു ലഭ്യമാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയാണ് ലുലു മാംഗോ ഫെസ്റ്റിലൂടെ ലഭിക്കുന്നതെന്നും അപ്പേഡ സെക്രട്ടറി ഡോ. സുധാന്‍ഷു പറഞ്ഞു.
* Image Credit : F B Page Mango Mania
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, lulu-group, social-media, viral-video, ആഘോഷം, പ്രവാസി, വ്യവസായം, സാമ്പത്തികം





























