ഷാര്‍ജ : ഗള്‍ഫില്‍ നിന്നുമുള്ള ഇരുപത്തിയഞ്ചോളം കഥാകാരന്‍മാരുടെ തെരഞ്ഞെടുത്ത കഥകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനും, ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാര ജേതാവുമായ പി. മണികണ്ഠന്‍ ബഷീര്‍ പടിയത്തിനു പുസ്തകത്തിന്റെ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും.
പാം സാഹിത്യ സഹകരണ സംഘം സംഘടിപ്പിക്കുന്ന സര്‍ഗ സംഗമം 2011 പരിപാടിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. ജനുവരി 21 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് മൂന്നു മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ ഗള്‍ഫിലെ സാഹിത്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കൊച്ചുബാവയുടെ “ഇറച്ചിക്കോഴി” എന്ന കഥ, ഷാജി ഹനീഫിന്റെ “അധിനിവേശം” എന്ന കഥ, ജോസ് ആന്റണി കുരീപ്പുഴയുടെ “ക്രീക്ക്” എന്ന നോവലെറ്റ് എന്നീ കൃതികളെ ആസ്പദമാക്കിയുള്ള സാഹിത്യ സംവാദത്തില്‍ കെ. എം. അബ്ബാസ്, ലത്തീഫ് മമ്മിയൂര്‍, നിഷാ മേനോന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, പുസ്തകം, ബഹുമതി, സാഹിത്യം