ദുബായ് : കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനം ആചരിക്കുന്ന ഏപ്രില്‍ 25ന് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഉപവാസം ആചരിക്കുന്നു. ഉപവാസം ആചരിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന പണം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സഹായത്തിനായി അയച്ചു കൊടുക്കും എന്ന് പരിഷത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യയും ചൈനയുമൊഴികെ ലോക രാഷ്ട്രങ്ങള്‍ എല്ലാം നിരോധിച്ച ഈ മാരക വിഷത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ കോമരങ്ങളായ മന്ത്രിമാരാണ് ജയറാം രമേഷും ശരദ് പവാറും. 30 ബില്യണ്‍ ഡോളറിന്റെ കീടനാശിനി വ്യവസായത്തിന്റെ കോര്‍പ്പൊറേറ്റ് താല്പര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ജനകീയ മുന്നേറ്റത്തിന് നേരെ കൊഞ്ഞനം കാട്ടുകയാണ്. ഈ നാണംകെട്ട കോര്‍പ്പൊറേറ്റ് ദല്ലാളന്മാര്‍ക്കെതിരെ ഒന്നിച്ചുചേര്‍ന്നു സമരം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏപ്രില്‍ 25ന്റെ കൂട്ട ഉപവാസത്തില്‍ പങ്കെടുത്ത് ഈ പ്രതിരോധത്തില്‍ എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും പങ്കാളികളാവണം എന്ന് പരിഷത്ത് പ്രസ്താവനയില്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പ്രതിഷേധം, ശാസ്ത്ര സാഹിത്യ പരിഷത്ത്