അബുദാബി : പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ വൈവിധ്യമാര്‍ന്ന ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക
ആണവ ഊര്‍ജ്ജത്തിന്റെ അപകടങ്ങള്‍, അഗ്നി പര്‍വതങ്ങള്‍, തിയറി ഓഫ് റിലേറ്റിവിറ്റി, വിമാനം പറക്കുന്നതെങ്ങിനെ, ജിനോം സീക്വന്സിംഗ്, ഓട്ടോമൊബൈല്‍സ്, വംശനാശം സംഭവിക്കുന്ന മൃഗങ്ങള്‍, റീസൈക്ക്ലിംഗ്, ആന്റി മാറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ യുവ ചിന്തകര്‍ അവതരിപ്പിച്ചു. വിഷയ അവതരണത്തിന് ശേഷം കാണികളുമായി ചര്‍ച്ച ഉണ്ടായിരുന്നത് വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായകരമായി.
ഒമര്‍ ഷെറീഫ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. ദിനേഷ് ഐ. സ്വാഗതം പറഞ്ഞു. രാജീവ് ടി. പി., പ്രകാശ് ആലോക്കന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങളും സാക്ഷ്യ പത്രവും വിതരണം ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ദര്‍ശന, ശാസ്ത്രം