റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം ഏഴ് പേര്‍ മരിച്ചു. അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്. അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവരാണ് മരിച്ച മലയാളികള്‍. മുഹമ്മദ് (മംഗലാപുരം), സലാഹി രാജേഷ് (നേപ്പാള്‍) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. ശനിയാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പുക ശ്വസിച്ചതിനെ ത്തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട ഏതാനും പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരുടെയും മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സംഭവത്തെ ക്കുറിച്ച് ഇന്ത്യ അംബാസിഡറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വയലാര്‍ രവി കോട്ടയത്ത് പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ദുരന്തം, പ്രവാസി, സൗദി അറേബ്യ