ഏറ്റവും ആദരിക്കുന്ന നേതാവിന് സ്നേഹപൂര്‍വ്വം

February 22nd, 2012

sheikh-mohammad-dubai-metro-epathram

ദുബായ്‌ : ഞങ്ങള്‍ ഏറ്റവും അധികം ദുബായ്‌ നഗരത്തെ സ്നേഹിക്കുന്നു. അതിനു കാരണം വേറൊന്നുമല്ല. ദുബായ്‌ ഭരണാധികാരിയും, യു. എ. ഇ. പ്രധാനമന്ത്രിയും, യു. എ. ഇ. ഉപ രാഷ്ട്രപതിയും സര്‍വ്വോപരി തങ്ങളുടെ ആരാധ്യപുരുഷനുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം തന്നെയാണ്.

ഫോട്ടോയില്‍ കാണുന്നത് പോലെ ഒരു ദൃശ്യം ലോകത്ത്‌ വേറെ എവിടെ കാണാനാവും? അകമ്പടിയില്ലാതെ ദുബായ്‌ ഭരണാധികാരി തീവണ്ടിയില്‍ സാധാരണക്കാരോടൊപ്പം യാത്ര ചെയ്യുന്നതിന്റെയാണ് ഈ ഫോട്ടോ. ഈ ലാളിത്യമാണ് തങ്ങളുടെ അളവറ്റ സ്നേഹത്തിന്റെയും ആദരവിന്റെയും കാരണം എന്ന് ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്ന അനേകായിരം കമന്റുകള്‍ വ്യക്തമാക്കുന്നു.

അധികാരം കയ്യില്‍ കിട്ടുമ്പോഴേക്കും കൊടി പറക്കുന്ന സ്റ്റേറ്റ്‌ കാറില്‍ പറന്നു നടക്കുന്ന നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ ഇത് കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്നും കമന്റ് ഉണ്ട്.

ഇരുപതിനായിരത്തിലേറെ പേര്‍ ഈ പോസ്റ്റ്‌ ലൈക്ക്‌ ചെയ്തിട്ടുണ്ട്. മൂവായിരത്തിലേറെ പേര്‍ കമന്റ് ചെയ്തിട്ടുള്ള ഈ പോസ്റ്റില്‍ ഇപ്പോഴും കമന്റുകള്‍ വന്നു കൊണ്ടിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ധാര്‍മ്മിക-നൈതികമൂല്യ നിരാസം നല്ല പ്രവണതയല്ല: ഓപ്പണ്‍ ഫോറം

February 21st, 2012

drishya-epathram
അബുദാബി: മറ്റെല്ലാ മേഖലകളിലെന്ന പോലെ സിനിമയിലും  ധാര്‍മ്മിക-നൈതിക മൂല്യ നിരാസം വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ നമ്മുടെ സാംസ്കാരിക ബോധം കൂടുതല്‍ ഉണരേണ്ടത് അത്യാവശ്യമാണെന്നും അബുദാബി ദൃശ്യ ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. നല്ല ദൃശ്യ സംസ്കാരത്തിലൂടെ ഒരു നല്ല ആസ്വാദന വൃന്ദത്തെ സൃഷ്ടിക്കാനാകും. അത്  സമൂഹത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്കു വഴിവെക്കും.  മനുഷ്യ ബന്ധങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഒട്ടുമിക്ക സംഘര്‍ഷങ്ങള്‍ക്കും കാരണം, നിര്‍ഭാഗ്യവശാല്‍ ഇത്തരം സംഘര്‍ഷങ്ങളെ നീതീകരിക്കുന്ന പ്രവണത നമ്മുടെ സിനിമാ രംഗത്തും വര്‍ദ്ധിക്കുകയാണ് ഈ അപകടം നാം തിരിച്ചറിയണം. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ ഇത്തരം ചലച്ചിത്രോത്സവങ്ങള്‍ക്ക് കഴിയുമെന്ന് അഭിപ്രായം ഉയര്‍ന്നു. “മനുഷ്യ ബന്ധങ്ങള്‍, ധാര്‍മ്മിക-നൈതിക മൂല്യങ്ങള്‍ സിനിമയില്‍” എന്ന വിഷയം ടി. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ്‌ ഫൈസല്‍ ബാവ ഓപ്പണ്‍ ഫോറം നിയന്ത്രിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകരായ മൊയ്തീന്‍ കോയ, ടി. പി ഗംഗാധരന്‍, കെ. എസ്. സി. പ്രസിഡന്റ്‌ കെ. ബി. മുരളി, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ് സെക്രെട്ടറി നാസര്‍, കെ. എസ്. സി വനിതാ വിഭാഗം ജോ: സെക്രെട്ടറി ബിന്ദു ജലീല്‍, ഫാസില്‍, അസ്മോ പുത്തന്‍ചിറ, ജലീല്‍ കുന്നത്ത്, ഒ. ഷാജി, പ്രീത നാരായണന്‍, ഷാജി സുരേഷ് ചാവക്കാട്, മുനീര്‍, ജോഷി ഒടെസ, സാബു, തുടങ്ങിയവര്‍ സംസാരിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്ററും പ്രസക്തിയും സംയുക്തമായി നടത്തിയ   ദൃശ്യ ഫിലിം ഫെസ്റ്റിവലില്‍ അഞ്ച് ലോകോത്തര സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. യു. ഇ. യിലെ സിനിമാ പ്രേമികള്‍ക്ക് ആവേശ പൂര്‍വമാണ് ഈ ചലച്ചിത്രോത്സവത്തെ സ്വീകരിച്ചത്.  എല്ലാ സിനിമകളും നിറഞ്ഞ സദസോടെയാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ വര്‍ഷങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ നടത്തുമെന്നും കൂടാതെ എല്ലാ മാസവും ഒരു സിനിമ കെ. എസ്. സി മിനിഹാളില്‍ പ്രദര്‍ശിപ്പിക്കുമെന്നും, അടുത്ത സിനിമ മാര്‍ച്ച് 13നു പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ എസ് രാജന്‍ പുരസ്കാര ദാനവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു

February 21st, 2012

psv-ks-rajan-award-ePathram
റിയാദ്‌ : മൂന്നര പതിറ്റാണ്ട് കാലം റിയാദിന്‍റെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ ഭൂമിക യില്‍ സജീവ സാന്നിദ്ധ്യവും സൗദി അറേബ്യ യിലെ ആദ്യ കാല പ്രവാസി യുമായിരുന്ന കെ എസ് രാജന്‍റെ സ്മരണാര്‍ത്ഥം റിയാദിലെ പയ്യന്നൂര്‍ സൗഹൃദ വേദി ഏര്‍പ്പെടുത്തിയ പ്രഥമ കെ എസ് രാജന്‍ പുരസ്കാരം പ്രമുഖ പത്ര പ്രവര്‍ത്തകനും എഴുത്തു കാരനുമായ കെ യു ഇഖ്‌ബാലിനു സമ്മാനിച്ചു.

psv-riyad-ks-rajan-award-ePathram

പി എസ് വി മുഖ്യ രക്ഷാധികാരി ഡോക്ടര്‍ ഭരതനാണ് പ്രൌഡ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി പുരസ്കാരം കെ യു ഇഖ്‌ബാലിനു സമ്മാനിച്ചത്. ഇഖ്‌ബാലിനെ അബൂബക്കര്‍ താമരശ്ശേരി പൊന്നാടയണിയിച്ച് ആദരിച്ചു. രാജേട്ടന്‍റെ പേരില്‍ ലഭിച്ച പുരസ്കാരം തനിക്ക്‌ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാര മാണെന്ന് പറഞ്ഞു കൊണ്ട് കെ യു ഇഖ്‌ബാല്‍ രാജേട്ടനും കുടുംബ വുമായുള്ള ഓര്‍മ്മകള്‍ പങ്കു വെച്ചു.

psv-riyad-ks-rajan-award-ceremony-ePathram

രാജേട്ടന്റെ വീട്ടില്‍ വാരാന്ത് യങ്ങളില്‍ നടന്നു വരാറു ണ്ടായിരുന്ന സംഗീത സദസ്സിനെ അനുസ്മരിച്ചു കൊണ്ട് പുരസ്കാര വിതരണ ത്തിനിടയിലെ ഓരോ ഇടവേള കളിലും പി എസ് വി യുടെ അംഗങ്ങള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു സദസ്സിനെ സംഗീത സാന്ദ്രമാക്കി. അനുഗ്രഹീത പാട്ടുകാരനായ പാകിസ്ഥാനില്‍ നിന്നുള്ള നദീമിന്റെ ഗാനങ്ങള്‍ സംഗീത ത്തിനു ദേശ വ്യതാസമില്ല എന്നു തെളിയിക്കുന്നതായി. വിനോദ് വേങ്ങയില്‍, സീമ മധു, അലീന സാജിദ്‌, പ്രവീണ്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

രാജേട്ടന്‍റെ സ്മരണകള്‍ തുടിക്കുന്ന സദസ്സില്‍ രാജേട്ടന്റെ പത്നി സതീ രാജന്‍ ദുബായില്‍ നിന്നും സംസാരിച്ചപ്പോള്‍ സദസ്സ് ശോക മൂകമായി. ആരോഗ്യ രംഗത്തെ മികച്ച സേവന ത്തിന്‌ അക്ഷയ ഗ്ലോബല്‍ പുരസ്കാരം ലഭിച്ച റിയാദിലെ ജനകീയ ഡോക്ടരും ജീവ കാരുണ്യ പ്രവര്‍ത്തകനും ഗാന്ധി യനുമായ ഡോക്ടര്‍ ഭരതനെ അനുമോദിച്ചു.റിയാദിലെ പൗരാവലിയുടെ ആദര സൂചകമായി റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രസിഡന്റ് ഷക്കീബ് കൊളക്കാടന്‍ ഡോക്ടര്‍ ഭരതന് മൊമേന്റോ നല്‍കി ആദരിച്ചു. പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും നോര്‍ക്ക കണ്‍സള്‍ട്ടെണ്ടുമായ ശിഹാബ് കൊട്ടുകാടിനെ ആദരിച്ചു.

പയ്യന്നൂരിനെ പരിചയ പ്പെടുത്തികൊണ്ട് അവതരിപ്പിച്ച ഡോകുമെന്ററി യോടെയാണ് പരിപാടി ആരംഭിച്ചത്. പി എസ് വി വനിതാ വേദി ചെയര്‍ പെഴ്സന്‍ ഉഷാ മധുസൂദനന് പരിപാടി യുടെ ആദ്യാവസാന അവതാരക യായിരുന്നു. സനൂപ്‌ കുമാര്‍, അഡ്വക്കേറ്റ്‌ സുരേഷ്, കെ പി അബ്ദുല്‍ മജീദ്‌, മധുസൂദനന്‍ പി കെ, വിനോദ്, ബാബു ഗോവിന്ദ്‌, മഹേഷ്‌, ജയപ്രകാശ്‌, കെ പി രമേശന്‍ , മുരളീധരന്‍ , ഗോപിനാഥ്, തമ്പാന്‍ , ഹരീന്ദ്രന്‍ , ഇസ്മയില്‍ കരോളം, ഭാസ്കരന്‍ എടാട്ട്, സാജിദ്‌ മുഹമ്മദ്‌, അരവിന്ദന്‍ തുടങ്ങിയവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. റിയാദ്‌ മീഡിയ ഫോറം പ്രസിഡന്റ്‌ ഷക്കീബ് കൊളക്കാടന്‍ , നാസര്‍ കാരന്തൂര്‍ , ബാലചന്ദ്രന്‍ , ഷക്കീല ടീച്ചര്‍ , ഷംസുദ്ധീന്‍ , നിസാര്‍ , നവാസ്‌, അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി പുതിയ ഭാരവാഹികള്‍

February 21st, 2012

p-s-v-new-committee-2012-vtv-ePathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകത്തിന് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. വി ടി വി ദാമോദരന്‍ ( പ്രസിഡന്‍റ് ), ഖാലിദ് തയ്യില്‍ ( ജനറല്‍ സെക്രട്ടറി ). ബി. ജ്യോതിലാല്‍ , എം. മജീദ് (വൈസ് പ്രസിഡന്റുമാര്‍ ), എം. സുരേഷ് ബാബു, സി.കെ. രാജേഷ് (സെക്രട്ടറിമാര്‍ ), കെ.കെ.നമ്പ്യാര്‍ (ട്രഷറര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍ .

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുല്‍ സലാം, ഇ. ദേവദാസ്, മൊയ്തു കടന്നപ്പള്ളി, ഡി. കെ. സുനില്‍ , കെ. പി. മുഹമ്മദ് സഹദ്, പി. പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിണറായിയുടെ നിലപാട് ദുരുപദിഷ്ടം : ഐ സി എഫ്

February 21st, 2012

ദുബായ് : പരിമിതമായ യുക്തി കൊണ്ട് മത വിശ്വാസത്തെ വിലയിരുത്തി അഭിപ്രായ പ്രകടനം നടത്തിയ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട് കേരളീയ സാമൂഹിക പരിസര ങ്ങളില്‍ മുറിവ് പടര്‍ത്തു ന്നതാണെന്ന് ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റി അഭിപ്രായ പ്പെട്ടു.

മത നേതൃത്വം രാഷ്ട്രീയ ത്തില്‍ ഇടപെടരുതെന്ന് പറയുന്നവര്‍ അരാഷ്ട്രീയത ക്കെതിരെ ശബ്ദിക്കുന്ന തില്‍ വൈരുദ്ധ്യമുണ്ട്. ജനാധിപത്യ ക്രമത്തിലൂടെ ഭരണ സംവിധാനം നിലനില്‍ക്കുന്ന രാഷ്ട്ര ത്തില്‍ മത സമൂഹം രാഷ്ട്രീയ ത്തില്‍ അഭിപ്രായം പറയരുതെന്ന വാദം ദുരുപദിഷ്ടമാണ്.

രാഷ്ട്രീയ ത്തിലെ ശരി തെറ്റുകളെ വിലയിരുത്താനും വിമര്‍ശന വിധേയമാക്കാനും ജനാധിപത്യ സംഹിത ഉള്‍ക്കൊള്ളുന്ന വര്‍ക്കെല്ലാം അവകാശമുണ്ട്. അവരുടെ മതവിശ്വാസം ഈ അവകാശത്തെ നിഷേധിക്കുന്നില്ല. സാമൂഹിക തിന്മകളെ വിമര്‍ശിക്കാനും വിലയിരുത്താനും രാഷ്ട്രീയ നേതൃത്വ ങ്ങള്‍ക്കും അവകാശമുള്ള പ്പോള്‍ തന്നെ വിശ്വാസങ്ങളെയും മത തത്വങ്ങളെയും ചോദ്യം ചെയ്യുന്നതും പരിഹസിക്കുന്നതും പ്രത്യാഘാത ങ്ങളുണ്ടാക്കും. രാഷ്ട്രീയ നയങ്ങളെ വിമര്‍ശി ക്കുന്നതിനു പകരം പാര്‍ട്ടി ഭരണ ഘടനയെ ചോദ്യം ചെയ്യുന്നതിനു തുല്യമാകും അത്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ച കളില്‍ സി പി എം നേതാക്കള്‍ ഇത്തരം നിലപാടു കളോട് പ്രതികരിക്കുന്ന രീതി പരിശോധിച്ചാല്‍ ഇത് വ്യക്തമാവുകയും ചെയ്യും.

ഇസ്‌ലാമിക നിലപാടു കളും വിശ്വാസങ്ങളും വിശദീകരി ക്കേണ്ടത് പണ്ഡിതന്‍ മാരാണ്. ആ ഉത്തര വാദിത്തം രാഷ്ട്രീയ മേധാവി കള്‍ ഏറ്റെടുക്കുന്നതും അതിനെ ന്യായീകരിച്ച് പണ്ഡിതരെന്ന പേരില്‍ ചിലര്‍ രംഗത്തു വരുന്നതും സാമൂഹിക മണ്ഡലം മലിനമാക്കാനേ ഉപകരിക്കൂ വെന്നും കമ്മിറ്റി വില യിരുത്തി. സമീപ കാലങ്ങളില്‍ മത സമൂഹങ്ങള്‍ ക്കെതിരെ സി പി എം നടത്തുന്ന ആക്രമണ രീതി ചര്‍ച്ച ചെയ്യപ്പെ ടേണ്ടതുണ്ടെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

സി എം എ കബീര്‍ മാസ്റ്റര്‍ , മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി, സി എം എ ചേരൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലത്തീഫ് മമ്മിയൂരിനെ ആദരിച്ചു
Next »Next Page » പയ്യന്നൂര്‍ സൗഹൃദവേദി പുതിയ ഭാരവാഹികള്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine