അബുദാബി : തിരുനബി (സ) പ്രപഞ്ചത്തിന്‍റെ വെളിച്ചം എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ്.) സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ ഭാഗമായി അബുദാബിയിലെ ഗ്രാൻഡ് മൗലിദ് 2022 ഒക്ടോബര്‍ 9 ഞായറാഴ്ച വൈകുന്നേരം 6:30 നു സുഡാനി സെന്‍ററിൽ നടക്കും.
മൗലിദ് പാരായണം, ബുർദ മജ്ലിസ്, മദ്ഹ് ഗാനങ്ങൾ, മദ്ഹ് റസൂല്‍ പ്രഭാഷണം, ദുആ മജ്ലിസ് എന്നിവയും ഗ്രാൻഡ് മീലാദിന്‍റെ ഭാഗമായി നടക്കും.
പ്രസിഡണ്ട് ഹംസ അഹ്‌സനി അദ്ധ്യക്ഷത വഹിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് മാട്ടൂല്‍ സയ്യിദ് ത്വയ്യിബുൽ ബുഖാരി തങ്ങള്‍ നേതൃത്വം നൽകും. ഗ്രാൻഡ് മീലാദ് പരിപാടിയിൽ പങ്കെടുക്കുന്ന 5000 പേർക്ക് ഭക്ഷണം വിതരണംചെയ്യും എന്നും ഐ. സി. എഫ്. ഭാരവാഹികള്‍ അറിയിച്ചു.