ദുബായ് : ഭാവന ആര്‍ട്‌സ് സൊസൈറ്റി ചങ്ങമ്പുഴ അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്‍റ് കെ. തൃനാഥിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന പരിപാടി യില്‍ സുലൈമാന്‍ തണ്ടിലം സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് ആമുഖ പ്രസംഗം നടത്തി.
ചങ്ങമ്പുഴ യുടെ ‘മനസ്വിനി’ എന്ന കവിത മേഘാ രഘു ആലപിച്ചു. മുരളി മാസ്റ്റര്‍ ‘കവിയും കാലവും’, ബഷീര്‍ തിക്കോടി ‘കവിതയുടെ ജനകീയത’, ജ്യോതികുമാര്‍ ‘കവിത യിലെ കാല്പനികത’ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുള്‍ഗഫൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
തുടര്‍ന്നു നടന്ന കവിയരങ്ങില്‍ ലത്തീഫ് മമ്മിയൂര്‍ കവികളെ സദസ്സിന് പരിചയപ്പെടുത്തി. ഇസ്മയില്‍ മേലടി കവിത ചൊല്ലി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. അസ്‌മോ പുത്തന്‍ചിറ, ജോസ്ആന്‍റണി, ജി. എസ്. ജോയ്, സലീം അയ്യനേത്ത്, അനൂപ് ചന്ദ്രന്‍, പ്രകാശന്‍ കടന്നപ്പള്ളി, രാംമോഹന്‍ പാലിയത്ത്, ശിവപ്രസാദ്, സിന്ധു മനോഹര്‍, കെ. കെ. എസ്. പിള്ള, ഗോപാല കൃഷ്ണന്‍, ലത്തീഫ് മമ്മിയൂര്‍, വിപുല്‍ എന്നിവര്‍ കവിത ആലപിച്ചു.
യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ ശ്രീകണ്ഠന്‍ നായര്‍ ആശംസ യും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത്: സുലൈമാന്‍